
കനത്ത മഴ: ഡൽഹി രാജ്യാന്തര വിമാനത്താവളത്തിന്റെ മേൽക്കൂരയുടെ ഭാഗം തകർന്നുവീണു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി ∙ രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ഡൽഹി ടെർമിനൽ 1ന്റെ മേൽക്കൂരയുടെ ഒരു ഭാഗം കനത്ത മഴയിൽ തകർന്നുവീണു. വിമാനത്താവളത്തിനു പുറത്തുള്ള ഓവർഹാങ്ങിന്റെ വിശാലമായ ഒരു ഭാഗമാണ് നടപ്പാതയിലേക്ക് ഒലിച്ചുപോയത്. ഇന്നലെ രാത്രിയിൽ ഉണ്ടായ യും ഇടിമിന്നലും കാരണം 17 രാജ്യാന്തര വിമാനങ്ങൾ ഉൾപ്പെടെ 49 വിമാനങ്ങൾ ഡൽഹിയിൽ ഇറക്കാതെ വഴിതിരിച്ചുവിട്ടിരുന്നു.
‘‘മെയ് 24 ന് രാത്രിയിൽ ഡൽഹിയിൽ ശക്തമായ ഇടിമിന്നലും കനത്ത മഴയും അനുഭവപ്പെട്ടു. പുലർച്ചെ 2 മണിയോടെ 30 മുതൽ 45 മിനിറ്റിനുള്ളിൽ നഗരത്തിൽ 80 മില്ലിമീറ്ററിലധികം മഴ പെയ്തു. മണിക്കൂറിൽ 70-80 കിലോമീറ്റർ വേഗതയിൽ കാറ്റും വീശി. പെട്ടെന്നുള്ള മഴ വിമാനത്താവള പരിസരത്തും താൽക്കാലികമായി വെള്ളം കെട്ടിനിൽക്കാൻ കാരണമായി. ഇത് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ഭാഗികമായി ബാധിച്ചു’’ – അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.