
കുവൈത്ത് സിറ്റി: കുവൈത്തിലെ സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെയുണ്ടായ ചികിത്സാ പിഴവിനെത്തുടർന്ന് ആരോഗ്യ മന്ത്രാലയം 45,000 കുവൈത്തി ദിനാർ ( ഒരു കോടിയിലേറെ ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകണമെന്ന് വിധി. വനിത പൗരയ്ക്കുണ്ടായ ശാരീരികക്ഷതങ്ങൾക്കും വൈകല്യങ്ങൾക്കും നഷ്ടപരിഹാരമായി നഷ്ടപരിഹാരം നൽകണമെന്നുള്ള ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയുടെ വിധി അപ്പീൽ കോടതി ശരിവെച്ചു.
തനിക്കുണ്ടായ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾക്കും പ്രസവസമയത്തുണ്ടായ ചികിത്സാ പിഴവുകൾ കാരണം സംഭവിച്ച വൈകല്യത്തിനും (ശരീരത്തിന്റെ മൊത്തം ശേഷിയുടെ 20 ശതമാനം) നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിച്ചത്. ഇതൊരു മെഡിക്കൽ പിഴവാണെന്ന് മെഡിക്കൽ ലയബിലിറ്റി അതോറിറ്റിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട മൂന്ന് ഡോക്ടർമാർക്ക് വൈദ്യശാസ്ത്രപരവും തൊഴിൽപരവുമായ പിഴവുകൾ സംഭവിച്ചതായും അവർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിച്ചതായും യുവതിയുടെ അഭിഭാഷകൻ മിഷാരി സുലൈമാൻ അൽ മർസൂഖ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]