
കൊച്ചിയിൽ ഫ്ലാറ്റ് സമുച്ചയത്തിന്റെ മുൻവശത്തെ പില്ലർ തകർന്നു; 24 കുടുംബങ്ങളെ ഒഴിപ്പിച്ചു, പരിശോധന
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ പനമ്പിള്ളി നഗർ ആർഡിഎസ് അവന്യുവിൽ ഫ്ലാറ്റിന്റെ മുൻവശത്തെ പില്ലർ തകർന്നു. ഫ്ലാറ്റില്‍ 54 കുടുംബങ്ങളാണ് ഉള്ളത്. ബലക്ഷയം ബാധിച്ച ബ്ലോക്കില്‍ 24 കുടുംബങ്ങളുണ്ട്. ഈ കുടുംബങ്ങളെ ഫ്ലാറ്റിൽനിന്ന് ഒഴിപ്പിച്ചു. ഫ്ലാറ്റ് കോര്പറേഷന് എന്‍ജിനീയറിങ് വിഭാഗം പരിശോധിക്കും. സ്ഥലത്ത് പരിശോധന നടത്തി.
സംഭവം ആരെയും അറിയിക്കാതെ മറച്ചുവയ്ക്കാനാണ് ഫ്ലാറ്റ് സമുച്ചയത്തിന്റെ ഉടമകള്‍ ശ്രമിച്ചതെന്ന് സംഭവസ്ഥലത്ത് എത്തിയവർ ആരോപിച്ചു. ഞായറാഴ്ച രാവിലെ ഈ ഭാഗത്തുനിന്നു ശബ്ദം കേട്ടതോടെയാണ് തകരാർ ശ്രദ്ധയിൽപെട്ടത്. പില്ലർ കോൺക്രീറ്റ് ചെയ്യാൻ ഉപയോഗിച്ചിട്ടുള്ള കമ്പികൾ വളഞ്ഞ് പുറത്തേക്ക് വന്നിട്ടുണ്ട്. ഇരുപതു വർഷത്തിൽ താഴെ പഴക്കം മാത്രമേ ഈ കെട്ടിടത്തിനുള്ളൂ. കോൺഗ്രസ് നേതാവ് ശ്രീനിവാസ് കൃഷ്ണൻ ഉൾപ്പെടെയുള്ളവർ ഫ്ലാറ്റിലെ താമസക്കാരാണ്.