
കല്‍പ്പറ്റ: തമിഴ്നാട് നീലിഗിരി ജില്ലയിലെ ഗൂഡല്ലൂരിൽ മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ വിനോദ സഞ്ചാരികളായ മലയാളികളെ സാഹസികമായി രക്ഷപ്പെടുത്തി. ഓവേലിപ്പുഴ വാഹനത്തിൽ മുറിച്ചുകടക്കുന്നതിനിടെയാണ് മലയാളികൾ ഉൾപ്പെടെയുള്ളവർ കുടുങ്ങിയത്. ഇന്നലെ രാത്രി 11 ഓടെ വാഹനത്തിൽ കുടുങ്ങിയവരെ പുലർച്ചെ മൂന്നുമണിയോടെയാണ് രക്ഷപ്പെടുത്തിയത്.
അപകടത്തിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഇടുക്കി സ്വദേശികളായ അരുൺ തോമസ്, ആൻഡ്രൂ തോമസ് അടക്കം മൂന്നുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം രാവിലെയോടെ നദിയിൽ നിന്ന് പുറത്ത് എത്തിച്ചു. കേരളത്തിലെ തമിഴ്നാട് നീലഗിരിയിലെ ഗൂഡല്ലൂരിലേക്ക് പോവുകയായിരുന്നു സംഘം.
വാഹനത്തിൽ പുഴ മുറിച്ചു കടക്കുന്നതിനിടെ മലവെള്ളപ്പാച്ചിലുണ്ടാവുകയായിരുന്നു. ഇതോടെ വാഹനത്തിന് മുകളിൽ കയറിയിരുന്ന് അവര്‍ സഹായം തേടുകയായിരുന്നു. രാത്രി 11 മുതൽ പുലര്‍ച്ചെ മൂന്നുവരെ നടത്തിയ ശ്രമകരമായ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഇവരെ കരയിലെത്തിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]