
ടിക്കറ്റില്ലാത്തതിന് പിഴയടച്ചപ്പോൾ ‘ആശയം’ മിന്നി; പിറ്റേന്ന് മുതൽ വ്യാജ പരിശോധകൻ; ഉദ്യോഗസ്ഥർക്ക് പിഴയിട്ടത് പണിയായി!
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുംബൈ∙ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് മൂന്നു മാസം മുൻപ് പിഴയടയ്ക്കേണ്ടി വന്ന വിരാർ സ്വദേശി രാംപ്രകാശ് മണ്ഡൽ (40) പിന്നീട് എടുത്തണിഞ്ഞത് വ്യാജ ടിക്കറ്റ് പരിശോധകന്റെ വേഷം. തുടർന്ന്, യാത്രക്കാരുടെ ടിക്കറ്റുകൾ പരിശോധിക്കുകയും പിഴ ഈടാക്കുകയും ചെയ്ത ഇയാളെ കല്യാണിൽനിന്ന് ചെയ്തു. മുൻപ് പിഴയടച്ചതിനു മണ്ഡലിനു ലഭിച്ച രസീതിന്റെ മാതൃകയിൽ നിർമിച്ച വ്യാജ രസീത് പുസ്തകം, വ്യാജ തിരിച്ചറിയൽ കാർഡ്, വ്യാജ സ്റ്റാംപ് എന്നിവ പിടിച്ചെടുത്തു.
തനിക്കു കിട്ടിയ രസീതിൽ വൈറ്റ്നർ ഉപയോഗിച്ച് മായിച്ച ശേഷമാണ് മണ്ഡൽ വ്യാജ രസീത് ബുക്ക് തയാറാക്കിയത്. ബിഹാറിലേക്കും ഉത്തർപ്രദേശിലേക്കും പോകുന്ന ദീർഘദൂര ട്രെയിനുകളിലായിരുന്നു തട്ടിപ്പു നടത്തിയിരുന്നത്. ഈ റൂട്ടിലെ ട്രെയിനുകളിൽ വ്യാജ ടിക്കറ്റ് പരിശോധകരുടെ സാന്നിധ്യമുണ്ടെന്ന യാത്രക്കാരുടെ പരാതിയെ തുടർന്ന് ചീഫ് ടിക്കറ്റ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണു രാംപ്രകാശ് പിടിയിലായത്.
കഴിഞ്ഞ ദിവസം കുർളയിലെ ലോക്മാന്യ തിലക് ടെർമിനസിൽനിന്ന് യുപിയിലെ ഗൊരഖ്പുരിലേക്കു പോകുന്ന ട്രെയിനിൽ അന്വേഷണ ഉദ്യോഗസ്ഥരും കയറി. ട്രെയിൻ കല്യാണിലെത്തിയപ്പോൾ ടിക്കറ്റില്ലാത്ത യാത്രക്കാരാണെന്നു പറഞ്ഞ് പ്രതിയെ സമീപിച്ചു. നാല് ഉദ്യോഗസ്ഥരിൽനിന്നായി 2,640 രൂപ പിഴയീടാക്കിയ വ്യാജ പരിശോധകൻ യാത്ര തുടരാൻ ‘അനുവാദം’ നൽകി. പിന്നാലെ അറസ്റ്റിലുമായി. ഇയാളുടെ കൈവശമുണ്ടായിരുന്ന വ്യാജ രസീത് ബുക്കിൽ എല്ലാ രസീതിനും ഒറ്റ നമ്പറായിരുന്നു ഉണ്ടായിരുന്നത്.