
ആഞ്ഞിലി മരം കടപുഴകി വൈദ്യുതി ലൈനിലേക്കു വീണു; സി.ആർ.മഹേഷ് എംഎൽഎ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കരുനാഗപ്പള്ളി ∙ കടപുഴകി വീണ കൂറ്റൻ ആഞ്ഞിലിമരത്തിനും പൊട്ടിവീണ ഇലക്ട്രിക് പോസ്റ്റിനും ഇടയിൽ കുടുങ്ങിയ കാറിൽ നിന്ന് എംഎൽഎ അദ്ഭുതകരമായി രക്ഷപ്പെട്ടു. സൈക്കിളിൽ വന്ന മൂന്നു കുട്ടികളും അപകടത്തിൽനിന്നു രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 6.30 ഓടെ തഴവ മണപ്പള്ളി തെക്ക് തണ്ണക്കര മുക്കിനു കിഴക്ക് തുരുത്തിക്കാട്ട് മുക്കിനു സമീപമായിരുന്നു സംഭവം.
മണപ്പള്ളിയിൽ കോൺഗ്രസ് ബൂത്ത് കമ്മിറ്റിയുടെ മഹാത്മാഗാന്ധി കുടുംബ സംഗമത്തിൽ പങ്കെടുത്ത് കാറിൽ തൊടിയൂരിൽ കാറ്റിൽ മേൽക്കൂര പറന്നു പോയ വീട് കാണാൻ മടങ്ങുകയായിരുന്നു സി.ആർ.മഹേഷ് എംഎൽഎ. ഈ സമയം ശക്തമായ ഉണ്ടായപ്പോഴാണ് കാറിനു പിന്നിൽ കൂറ്റൻ ശബ്ദം കേൾക്കുകയും ആഞ്ഞിലി മരം കടപുഴകി റോഡിലേക്കു വീഴുകയും ചെയ്തത്.
ആഞ്ഞിലി മരം റോഡിനു വശത്തെ ഇലക്ട്രിക് ലൈനിലേക്കും വീണതോടെ ലൈൻ വലിഞ്ഞ് കാറിനു മുന്നിലേക്ക് ഇലക്ട്രിക് പോസ്റ്റും വീണു. എംഎൽഎയുടെ കാറിനു തൊട്ടു പിന്നിൽ ആഞ്ഞിലി മരവും, മുന്നിൽ ഇലക്ട്രിക് പോസ്റ്റും വീണു കിടന്നു. കാറും കാറിലുണ്ടായിരുന്ന സി.ആർ.മഹേഷ് എംഎൽഎയും ഡ്രൈവറും സൈക്കിളിൽ വന്ന 3 കുട്ടികളും ഈ നടുവിലായി.
വൻ പൊട്ടിത്തെറിയോടെ തീയും പടർന്നതോടെ കുട്ടികളുടെ നിലവിളിയും ഉയർന്നു. ആറു പോസ്റ്റുകളാണ് മരം വീണതിനെത്തുടർന്ന് നിലം പൊത്തിയത്. വൈദ്യുതി ഉടൻ വിഛേദിക്കപ്പെട്ടതിനാൽ വലിയ അപകടം ഒഴിവായി. വീണു കിടന്ന ലൈനിന് ഇടയിൽ കൂടി എംഎൽഎയും ഡ്രൈവറും കുട്ടികളും അപകടക്കെണിക്കു വെളിയിലിറങ്ങി. എത്തി മരം മുറിച്ചു മാറ്റി.