
ദില്ലി: ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച് വിശദീകരിക്കാനുള്ള ശശി തരൂർ നയിക്കുന്ന ഇന്ത്യൻ പ്രതിനിധി സംഘം അമേരിക്കയിലെത്തി. ന്യൂയോർക്കിൽ 9/11 സ്മാരകം സന്ദർശിച്ച് സംഘം ആദരാഞ്ജലി അർപ്പിച്ചു.ഭീകരവാദത്തിനെതിരെ ലോകം ഒന്നിച്ചു നിൽക്കുന്നതിന്റെ ഓർമപ്പെടുത്തലാണ് 9/11 സ്മാരകമെന്ന് ശശി തരൂർ പ്രതികരിച്ചു.
ഇന്ത്യയും ഭീകരവാദത്തിന് ഇരയാകുന്ന രാജ്യമെന്നും തരൂർ പറഞ്ഞു. പ്രതിനിധി സംഘം ഇനി ഗയാനയിലേക്ക് പോകും.
പാനമ, കൊളംബിയ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ച ശേഷം വാഷിംഗ്ടണിൽ എത്തും. പിന്നീടാണ് അമേരിക്കൻ അധികൃതരുമായുള്ള ചർച്ച.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]