
പത്തനംതിട്ട: കോന്നി ഇളകൊള്ളൂരിൽ അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ടയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. അട്ടച്ചാക്കൽ സ്വദേശി രാധാകൃഷ്ണൻ ആണ് ഒഴുക്കിൽ പെട്ടത്. വള്ളത്തിൽ കാൽ വച്ചപ്പോൾ വള്ളം മുങ്ങിപ്പോകുകയായിരുന്നു. രാത്രി 8 മണിയോടെ ആയിരുന്നു അപകടം. രണ്ട് കിലോമീറ്ററോളം നീന്തി രാധാകൃഷ്ണൻ കരയ്ക്ക് കയറി. ആറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വള്ളം മാറ്റുന്നതിനിടയിലാണ് ഒഴുക്കിൽപെട്ടത്. പരിക്കുകളില്ലാതെ അത്ഭുതകരമായാണ് രാധാകൃഷ്ണൻ രക്ഷപ്പെട്ടത്.
സംസ്ഥാനത്ത് പരക്കെ നാശം വിതച്ച് കാലവർഷം നേരത്തെ എത്തി. മഴക്കെടുതിയിൽ 3 പേർ മരിച്ചു. അടുത്ത 3 ദിവസം അതിതീവ്ര മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് മുന്നൊരുക്കങ്ങളുമായി മുന്നോട്ടു പോകുകയാണ് സർക്കാർ. അടുത്ത 7 ദിവസം അതീവ ജാഗ്രതയെന്ന് മുഖ്യമന്ത്രി അറിയിച്ചു. തിങ്കളാഴ്ച വരെ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും സാധ്യത ഉണ്ട്. സംസ്ഥാനം കനത്ത ജാഗ്രതയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]