
ദില്ലി: വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കാനുള്ള വികസന നയരേഖകൾക്ക് സംസ്ഥാനങ്ങൾ രൂപം നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദില്ലിയില്‍ പത്താമത് നീതി ആയോഗ് യോഗത്തിലാണ് പ്രധാനമന്ത്രി ഈ നിർദ്ദേശം വച്ചത്. വികസന പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാനവിഹിതം കേന്ദ്രം വർദ്ധിപ്പിക്കണമെന്ന് വിവിധ മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടു. കേരളം, പശ്ചിമ ബംഗാള്‍, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ യോഗത്തില്‍ പങ്കെടുത്തില്ല.
വികസിത സംസ്ഥാനം, വികസിത ഭാരതമെന്ന അജണ്ട മുന്‍നിര്‍ത്തിയായിരുന്നു നീതി ആയോഗിന്റെ യോഗം ദില്ലിയില്‍ ചേര്‍ന്നത്. വികസന പ്രവർത്തനങ്ങളുടെ വേഗം കൂട്ടാന്‍ സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. നിക്ഷേപകരെ ആകര്‍ഷിക്കാനും ഉത്പാദനം പ്രോത്സാഹിപ്പിക്കാനും കൂടൂതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുളള തടസങ്ങള്‍ സംസ്ഥാനങ്ങള്‍ നീക്കണം. ഓരോ സംസ്ഥാനവും അന്താരാഷ്ട്ര നിലവാരമുള്ള ഒരു ടൂറിസം കേന്ദ്രമെങ്കിലും വികസിപ്പിക്കണം. ഭാവിക്കനുസൃതമായി നഗരങ്ങളില്‍ സുസ്ഥിര വികസനം ഉറപ്പാക്കണമെന്നും വനിതകളെ ഉൾക്കൊള്ളുംവിധം തൊഴിലിടങ്ങളിലെ നിയമവും നയവും മാറണമെന്നും മോദി നിർദേശിച്ചു.
വികസന പ്രവർത്തനങ്ങൾ നടപ്പാക്കാന്‍ സംസ്ഥാനങ്ങൾക്കുള്ള വിഹിതം കേന്ദ്രം വർദ്ധിപ്പിക്കണമെന്ന് എം കെ സ്റ്റാലിന് ഉള്‍പ്പെടെ പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരുമായുളള രാഷ്ട്രീയ ഏറ്റുമുട്ടൽ തുടരുമ്പോഴും പഞ്ചാബ്, തമിഴ്നാട്, തെലങ്കാന തുടങ്ങിയ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി സൗഹൃദം പങ്കുവെച്ച കാഴ്ചകൾ ശ്രദ്ധേയമായി.
കേരളം, കര്‍ണാടക, പശ്ചിമ ബംഗാള്‍, ബിഹാര്‍, പുതുച്ചേരി മുഖ്യമന്ത്രിമാര്‍ യോഗത്തിനെത്തിയില്ല. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികൾ നടക്കുന്നതിനാലാണ് പിണറായി വിജയന് വിട്ടുനിന്നത്. കഴിഞ്ഞ ജൂലൈയിൽ നടന്ന നീതി ആയോഗ് യോഗത്തിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]