
ചെന്നൈ: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാന് റോയല്‍സിന് 176 റണ്‍സ് വിജയലക്ഷ്യം. ചെന്നൈ, എം ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദിന് ഹെന്റിച്ച് ക്ലാസന്റെ (34 പന്തില്‍ 50) ഇന്നിംഗ്സാണ് ഹൈദരാബാദിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ട്രാവിസ് ഹെഡ് (28 പന്തില്‍ 34), രാഹുല്‍ ത്രിപാഠി (15 പന്തില്‍ 37) നിര്‍ണായക സംഭാവന നല്കി. രാജസ്ഥാന് വേണ്ടി ട്രന്റ് ബോള്‍ട്ട്, ആവേശ് ഖാന് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
മോശം തുടക്കമായിരുന്നു ഹൈദരാബാദിന്. ആദ്യ ഓവറില്‍ തന്നെ അഭിഷേക് ശര്‍മ (12) മടങ്ങി. ബോള്‍ട്ടിന്റെ പന്തില്‍ ടോം കോഹ്ലര്-കഡ്മോറിന് ക്യാച്ച്. പിന്നാലെ ത്രിപാഠി-ഹെഡ് സഖ്യം 42 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ത്രിപാഠിയേയും അതേ ഓവറില്‍ എയ്ഡന്‍ മാര്‍ക്രമിനേയും (1) പുറത്താക്കി ബോള്‍ട്ട് ഹൈദരാബാദിനെ പ്രതിരോധത്തിലാക്കി. നിതീഷ് റെഡ്ഡി (5), അബ്ദുള്‍ സമദ് (0) എന്നിവരെ അടുത്തടുത്ത പന്തുകളില്‍ ആവേഷും പുറത്താക്കി. ഇതോടെ ആറിന് 120 എന്ന നിലയിലായി ഹൈദരാബാദ്. പിന്നീട് ഷഹ്ബാസ് അഹമ്മദ് (18) – ക്ലാസന് കൂട്ടുകെട്ടാണ് പൊരുതാവുന്ന സ്കോറിലേക്ക് നയിക്കുന്നത്.
19-ാം ഓവറിന്റെ ആദ്യ പന്തില്‍ ക്ലാസനെ ബൗള്‍ഡാക്കാന്‍ സന്ദീപ് ശര്‍മയ്ക്കായി. 34 പന്തുകള്‍ നേരിട്ട ക്ലാസന് നാല് സിക്സുകള്‍ നേടിയിരുന്നു. ആ ഓവറില്‍ ആറ് റണ്‍സ് മാത്രമാണ് സന്ദീപ് വിട്ടുകൊടുത്തത്. അവസാന ഓവര്‍ എറിയാനെത്തിയ ആവേഷ് ആറ് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ഷഹ്ബാസിന്റെ വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. അവസാന പന്തില്‍ ജയ്ദേവ് ഉനദ്കട്ട് (5) റണ്ണൗട്ടായി. പാറ്റ് കമ്മിന്‍സ് (5) പുറത്താവാതെ നിന്നു.
ഇന്ന് ജയിക്കുന്നവര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഫൈനല്‍ കളിക്കും. മാറ്റമൊന്നുമില്ലാതെയാണ് രാജസ്ഥാന് ഇറങ്ങുന്നത്. ഹൈദരാബാദ് നിരയില്‍ ജയദേവ് ഉനദ്ഖട്, എയഡന്‍ മാര്‍ക്രം എന്നിവര്‍ തിരിച്ചെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന് അറിയാം.
രാജസ്ഥാന് റോയല്‍സ്: യശസ്വി ജയ്സ്വാള്‍, ടോം കോഹ്ലര്-കഡ്മോര്‍, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍ / ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്മെയര്‍, ധ്രുവ് ജുറല്‍, ആര് അശ്വിന്, ട്രന്റ് ബോള്‍ട്ട്, ആവേശ് ഖാന്, സന്ദീപ് ശര്‍മ, യൂസ്വേന്ദ്ര ചാഹല്‍.
സണ്‍റൈസേഴ്സ് ഹൈദരാബാദ്: ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ്മ, രാഹുല്‍ ത്രിപാഠി, നിതീഷ് റെഡ്ഡി, എയ്ഡന്‍ മര്‍ക്രം, ഹെന്റിച്ച് ക്ലാസന് (വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ജയ്ദേവ് ഉനദ്കട്ട്, ടി നടരാജന്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]