കണ്ണൂര്: കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിൽ രണ്ടു വിദ്യാർത്ഥികൾ മയക്കുമരുന്നായ എംഡിഎംഎയുമായി പിടിയിൽ. തളിപ്പറമ്പ് സ്വദേശികളായ അൽത്താഫ് ( 21), ഷമ്മാസ് (21) എന്നിവരാണ് അറസ്റ്റിലായത്. മൈസൂരിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന കർണാടക സ്റ്റേറ്റിന്റെ ബസ്സിൽ നിന്നാണ് 9.2 ഗ്രാം എംഡിഎംഎ സഹിതം ഇവരെ പിടികൂടിയത്.
എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷഫീക്കിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ നിസർ ഒ, അഷ്റഫ് മലപ്പട്ടം, രത്നാകരൻ കെ, ഷാജി കെ കെ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ പ്രദീപ്കുമാർ, ഹരികൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസറായ മജീദ് കെ എ, കലേഷ് എം, സിഇഒ ഡ്രൈവർ ജുനിഷ് കുമാർ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
അതേസമയം, കൊച്ചിയിൽ ഓൺലൈൻ ടാക്സിയുടെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്ന സംഘം എക്സൈസ് പിടിയിലായി. ഇവരുടെ പക്കൽ നിന്ന് 12 ഗ്രാം എംഡിഎംഎ,15 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു. മയക്കുമരുന്ന് ഇടപാടിന് ഉപയോഗിച്ചിരുന്ന കാർ, മൂന്ന് സ്മാർട്ട് ഫോണുകൾ എന്നിവയും എക്സൈസ് കസ്റ്റഡിയിൽ എടുത്തു. കൊച്ചി കണ്ണമാലി സ്വദേശി ‘തീപ്പൊരി’ എന്ന് വിളിക്കുന്ന ആൽഡ്രിൻ ജോസഫ് , മട്ടാഞ്ചേരി പറവാനമുക്ക് സ്വദേശി സാബു ജെ ആർ, മട്ടാഞ്ചേരി കപ്പലണ്ടി മുക്ക് സ്വദേശി പി എൻ നാസിഫ് എന്നിവരാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ്, എക്സൈസ് ഇന്റലിജൻസ്, എണാകുളം ടൗൺ നോർത്ത് എക്സൈസ് സർക്കിൾ എന്നിവരുടെ സംയുക്ത നീക്കത്തിൽ പിടിയിലായത്.
രണ്ട് മാസം മുൻപ് ഓൺലൈൻ ടാക്സിയുടെ മറവിൽ രാസലഹരി വിൽപ്പന നടത്തുന്ന രണ്ട് പേരെ കൊച്ചി എളമക്കര ഭാഗത്ത് നിന്ന് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് ടീം പിടി കൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ടാക്സി കാറുകളിൽ കറങ്ങി നടന്ന് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന ‘തീപ്പൊരി’യെക്കുറിച്ചു വിവരം ലഭിക്കുന്നത്. തീപ്പൊരി എന്ന കോഡ് നെയിം മാത്രമേ അന്ന് എക്സൈസ് സംഘത്തിന് ലഭിരുന്നുള്ളൂ. ഇയാളുടെ യഥാർത്ഥ പേരോ മറ്റ് വിവരങ്ങളോ ലഭ്യമായിരുന്നില്ല. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജി കൃഷ്ണകുമാറിന്റെ മേൽനോട്ടത്തിൽ തീപ്പൊരിയുടെയും സംഘത്തിന്റെയും എന്ന് കരുതിയിരുന്ന ഫോൺ നമ്പറുകൾ, ഫോൺ കോൾ വിവരങ്ങൾ, എന്നിവ സൂഷ്മമായി പരിശോധന നടത്തുകയും, സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തിരുന്നു.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]