ലിഫ്റ്റുകൾ ഉള്ളത് കൊണ്ട് തന്നെ പടികൾ കയറാൻ മടി കാണിക്കുന്നവരാണ് ഇന്ന് അധികം പേരും. പടികൾ കയറുന്നത് പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ നൽകുന്നു.ജിമ്മിൽ പോകാതെ ശരീരത്തിന് ഒരു മിനി വർക്ക്ഔട്ട് നൽകുന്നത് പോലെയാണ് പടികൾ കയറുന്നത്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും കൊളസ്ട്രോൾ കുറയ്ക്കുന്നതിനുമെല്ലാം സഹായിക്കുന്നു.
നിങ്ങൾ ജോലിസ്ഥലത്തായാലും സ്കൂളിലായാലും കോളേജിലായാലും എവിടെയായിരുന്നാലും ലിഫ്റ്റിനെ ആശ്രയിക്കാതെ പടികൾ കയറാൻ ശ്രമിക്കുക. ലിഫ്റ്റും എസ്കലേറ്ററുകളും ഒഴിവാക്കി പടികൾ കയറുന്നത് നല്ലതാണ്. അല്ലെങ്കിൽ ജിമ്മിലെ വ്യായാമ ഉപകരണങ്ങളും ഇതിനായി ഉപയോഗിക്കാം. വാർദ്ധക്യത്തിൽ ഉണ്ടാകുന്ന പേശികളുടെ ബലനഷ്ടത്തെയും ശാരീരിക ബലഹീനതയേയും മറികടക്കാൻ സ്ഥിരമായി പടികൾ കയറുന്നതിലൂടെ സാധിക്കും.
പടികൾ കയറുന്നത് ശീലമാക്കുന്നതിലൂടെ ഹൃദ്രോഗത്തെ ഒരു പരിധിവരെ ചെറുക്കാനാവുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇത് ഹൃദയമിടിപ്പ് വേഗത്തിലാക്കുകയും ശരീരത്തിലുടനീളം രക്തചംക്രമണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
പതിവായി പടികൾ കയറുകയാണെങ്കിൽ വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. പടികൾ കയറുന്നത് പേശികളുടെ ശക്തി വർദ്ധിപ്പിക്കാനും മൊത്തത്തിലുള്ള ഫിറ്റ്നസ് മെച്ചപ്പെടുത്താനും സഹായിക്കും.
പടികൾ കയറുന്നത് സമ്മർദ്ദം കുറയ്ക്കുന്നതിലും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു. മാത്രമല്ല, മികച്ച ഉറക്കത്തിലേക്ക് നയിക്കുന്ന സ്ട്രെസ് ഹോർമോണായ കോർട്ടിസോളിൻ്റെ അളവ് കുറയ്ക്കാനും ഇത് സഹായിക്കുന്നു.
ദിവസവും പടി കയറിയിറങ്ങുന്ന ശീലമുണ്ടെങ്കിൽ അത് ഹൃദയത്തിന് വേണ്ടി പതിവായി ചെയ്യുന്ന വ്യായാമമായി തന്നെ കണക്കാക്കാവുന്നതാണെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, പടികൾ കയറുന്നത് കൊളസ്ട്രോൾ – ബിപി എന്നീ പ്രശ്നങ്ങളെ ചെറുക്കുന്നു.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]