കോൺഗ്രസ് –എഎപി സഖ്യം യാഥാർഥ്യമായില്ല; ഡൽഹി മുന്‍സിപ്പല്‍ കോര്പറേഷന് ഭരണം പിടിച്ച് ബിജെപി
ന്യൂഡല്‍ഹി ∙ രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ഡൽഹി മുന്‍സിപ്പല്‍ കോര്പറേഷന് ഭരണം പിടിച്ചെടുത്ത് ബിജെപി. കോൺഗ്രസ് സ്ഥാനാർഥി മൻദീപ് സിങ്ങിനെ പരാജയപ്പെടുത്തി ബിജെപിയുടെ രാജ ഇഖ്ബാല്‍ സിങ് ഡല്‍ഹിയുടെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ടു.
133 വോട്ടുകളാണ് രാജ ഇഖ്ബാൽ സിങ്ങിനു ലഭിച്ചത്. 8 വോട്ടുകള്‍ മാത്രമേ കോൺഗ്രസ് സ്ഥാനാർഥിക്ക് നേടാൻ കഴിഞ്ഞുള്ളൂ.
ഒരു വോട്ട് അസാധുവായി.
ആം ആദ്മി പാർട്ടി തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതാണ് ബിജെപിക്ക് നേട്ടമായത്. 250 അംഗ കോർപറേഷനിൽ 12 അംഗങ്ങളുടെ ഒഴിവ് നികത്താനുണ്ട്.
ശേഷിക്കുന്ന 238 അംഗങ്ങളിൽ ബിജെപിക്ക് 117 കൗൺസിലർമാരുള്ളപ്പോൾ എഎപിക്ക് 113 പേരുടെ പിന്തുണയാണുള്ളത്. എഎപിയും കോൺഗ്രസും സഖ്യത്തിൽ മത്സരിച്ചിരുന്നെങ്കിൽ ബിജെപിക്ക് വിജയിക്കാനാവുമായിരുന്നില്ല.
8 കൗൺസിലർമാരാണ് കോൺഗ്രസിനുള്ളത്. കോണ്‍ഗ്രസ് നേതാവ് ആരിബ ആസിഫ് ഖാന് നാമനിര്‍ദേശം പിന്‍വലിച്ചതോടെ ബിജെപിയുടെ ജയ് ഭഗവാന് യാദവ് ഡപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ടു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]