
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കോടതിയിൽ വ്യാജ ബോംബ് ഭീഷണി. ഇന്ന് ഉച്ചയോടെയാണ് കോടതിയിലേക്ക് ഇ-മെയിൽ സന്ദേശമെത്തിയത്. ഉഗ്രസ്ഫോടക ശേഷിയുള്ള ഡിറ്റനേറ്ററുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും 3.30 ഓടെ സ്ഫോടനം നടക്കുമെന്നുമായിരുന്നു ഇ-മെയിൽ സന്ദേശത്തിൽ വ്യക്തമാക്കിയത്. ബോംബ് സ്കോഡ് വിശദമായ പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. ഈ മാസം 15നും സമാനമായ രീതിയിൽ ബോംബ് ഭീഷണി സന്ദേശമെത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]