
‘ഈ വൃത്തികെട്ട ജോലി യുഎസിന് വേണ്ടി, ആ തെറ്റിന് ഞങ്ങൾ അനുഭവിച്ചു’: പാക്ക് മന്ത്രിയുടെ തുറന്നുപറച്ചിൽ–വിഡിയോ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇസ്ലാമാബാദ്∙ പാക്കിസ്ഥാൻ പതിറ്റാണ്ടുകളായി പിന്തുണയ്ക്കുന്നുണ്ടെന്ന് തുറന്നു സമ്മതിച്ച് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. യുകെ ആസ്ഥാനമായുള്ള സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പാക്ക് മന്ത്രിയുടെ ഏറ്റുപറച്ചിൽ. പാക്കിസ്ഥാന്റേത് കുറ്റമറ്റ ട്രാക്ക് റെക്കോർഡല്ലെന്നും യുഎസ്, ബ്രിട്ടൻ ഉൾപ്പെടെയുള്ള പടിഞ്ഞാറൻ രാജ്യങ്ങൾക്കു വേണ്ടി തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണച്ചിട്ടുണ്ടെന്നും ആസിഫ് പറഞ്ഞു. ‘‘ഏകദേശം മൂന്നു പതിറ്റാണ്ടുകളായി ഞങ്ങൾ യുഎസിനു വേണ്ടിയും ബ്രിട്ടൻ ഉൾപ്പെടെ പടിഞ്ഞാറൻ രാജ്യങ്ങൾക്കു വേണ്ടിയും ഈ വൃത്തികെട്ട ജോലി ചെയ്തുവരുന്നു. അതൊരു തെറ്റായിരുന്നു, അതിന് ഞങ്ങൾ അനുഭവിച്ചു.’’– ഖ്വാജ ആസിഫ് പറഞ്ഞു.
ഭീകരസംഘടനകൾക്ക് ധനസഹായം നൽകുന്നെന്ന പേരിൽ പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നതിന് യുഎസിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. ‘‘ഇക്കാര്യത്തിൽ എന്ത് സംഭവിച്ചാലും പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നത് വൻ ശക്തികൾക്ക് വളരെ സൗകര്യപ്രദമാണ്. എൺപതുകളിൽ സോവിയറ്റ് യൂണിയനെതിരെ ഞങ്ങൾ അവരുടെ പക്ഷത്തുനിന്നു യുദ്ധം ചെയ്തപ്പോൾ, ഇന്നു തീവ്രവാദികളായി മുദ്രകുത്തപ്പെട്ടവരെല്ലാം വാഷിങ്ടനിൽ ഒത്തുകൂടി ഭക്ഷണം കഴിച്ചിരുന്നു. പിന്നീട് മുംബൈ ഭീകരാക്രമണം. വീണ്ടും അതേ സാഹചര്യം ആവർത്തിച്ചു. ഞങ്ങളുടെ സർക്കാർ ഒരു തെറ്റ് ചെയ്തെന്ന് ഞാൻ കരുതുന്നു.’’– ഖ്വാജ പറഞ്ഞു. താലിബാൻ ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകളെ യുഎസ് അവരുടെ ആവശ്യത്തിനായി ഉപയോഗിച്ചെന്നും ആസിഫ് പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര യുദ്ധം മുറുകുന്നതിനിടെയാണ് ആസിഫിന്റെ പരാമർശം. അതിർത്തിക്കപ്പുറത്തുള്ള ഭീകര പ്രവർത്തനങ്ങൾക്ക് പാക്കിസ്ഥാൻ പിന്തുണ നൽകുകയും ധനസഹായം നൽകുകയും ചെയ്യുന്നെന്ന് ഇന്ത്യ വളരെക്കാലമായി ആരോപിച്ചുവരികയാണ്. ചൊവ്വാഴ്ച ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്.