
റിസര്‍വ് ബാങ്കിന്റെ ഏറ്റവും അവസാനത്തെ പണനയ യോഗത്തിൽ റിപ്പോ നിരക്ക് കുറച്ചതോടെ രാജ്യത്തെ ബാങ്കുകൾ സ്ഥിര നിക്ഷേപത്തിനുള്ള പലിശ നിരക്കുകൾ കുറച്ചുതുടങ്ങിയിട്ടുണ്ട്. എന്നാൽ, റിസ്ക് എടുക്കാതെ നിക്ഷേപം നടത്തുന്നവർക്ക് ഇത് തിരിച്ചടിയാണ്.
പ്രത്യേകിച്ച് സ്ഥിര വരുമാനത്തിനായി ഈ നിക്ഷേപങ്ങളെ ആശ്രയിക്കുന്ന മുതിര്‍ന്ന പൗരന്മാരെ ഇത് ബാധിക്കും. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഫെഡറൽ ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയ മുൻനിര ബാങ്കുകളൊക്കെ പലിശ കുറച്ചിട്ടുണ്ട്.
അപ്പോൾ നിക്ഷേപകർ എന്തുചെയ്യും? ചെറുകിട ധനകാര്യ ബാങ്കുകളും പ്രാദേശിക ബാങ്കുകളും ഇപ്പോഴും ആകർഷകമായ എഫ്ഡി പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ട് ഇതിൽത്തന്നെ ചിലത് മുതിർന്ന പൗരന്മാർക്ക് 9.10% വരെ പലിശ നൽകുന്നു.
ഇത്തരം ബാങ്കുകൾ ദീർഘകാല നിക്ഷേപങ്ങൾ ഉയർത്താനായി പലിശ നിരക്കിൽ ശരാശരിയേക്കാൾ മികച്ച നിരക്കുകൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.
ബാങ്ക്
പലിശ
കാലാവധി
എയു സ്മോൾ ഫിനാൻസ് ബാങ്ക്
8.25
18 മാസം
ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്
8.55
888 ദിവസം
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്
8.25
444 ദിവസം
ജന സ്മോൾ ഫിനാൻസ് ബാങ്ക്
8.75
2 വർഷം മുതൽ 3 വർഷം വരെ
നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക്
9
18 മാസം മുതൽ 36 മാസം വരെ
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്
9.1
5 വർഷം
ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്
8.75
18 മാസം
യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്
9.1
ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്
9.1
2 വർഷം മുതൽ 3 വർഷം വരെ
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]