
1992 മുതലുള്ള വീസാ പദ്ധതി: എന്താണ് പാക്ക് പൗരന്മാർക്ക് ലഭിച്ചിരുന്ന സാർക്ക് വീസാ ഇളവ് പദ്ധതി?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ 1988ൽ നടന്ന നാലാം സാർക്ക് (സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജനൽ കോഓപ്പറേഷൻ) ഉച്ചകോടിയുടെ തുടർച്ചയായി 1992ൽ നടപ്പാക്കിയ സാർക്ക് വീസാ ഇളവു പദ്ധതി പ്രകാരമുള്ള യാത്രകളാണ് ഇന്ത്യയും ഇപ്പോൾ പരസ്പരം വിലക്കിയിരിക്കുന്നത്. ഈ വിഭാഗങ്ങളിൽപെട്ടവർക്ക് വീസ ആവശ്യമില്ലെന്ന സ്റ്റിക്കർ വിദേശമന്ത്രാലയങ്ങളിൽനിന്നു നൽകുകയായിരുന്നു രീതി. സ്റ്റിക്കർ ലഭിക്കുന്നവർക്ക് 8 സാർക്ക് രാജ്യങ്ങളിൽ എവിടെയും മറ്റു രേഖകളൊന്നും കൂടാതെ സഞ്ചരിക്കാം.
∙ നിലവിൽ ജഡ്ജിമാർ, പാർലമെന്റ് അംഗങ്ങൾ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, ബിസിനസുകാർ, മാധ്യമപ്രവർത്തകർ, കായികതാരങ്ങൾ, നയതന്ത്രജ്ഞർ, സാർക്ക് പദ്ധതികളിൽ പങ്കെടുക്കുന്ന സന്നദ്ധ സംഘടനകളിലെ ആളുകൾ തുടങ്ങി 24 വിഭാഗക്കാരാണ് ഇതിൽ ഉൾപ്പെടുന്നത്.
∙ ഒരു വർഷത്തേക്കാണ് ഈ വീസ സ്റ്റിക്കർ സാധാരണ അനുവദിക്കുന്നത്.
∙ 1985 ഡിസംബർ എട്ടിന് ബംഗ്ലദേശിലെ ധാക്കയിൽ വച്ചാണ് സാർക്ക് രൂപീകൃതമാകുന്നത്.
∙ നിലവിൽ അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ്, ഭൂട്ടാൻ, ഇന്ത്യ, മാലദ്വീപ്, നേപ്പാൾ, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് അംഗങ്ങൾ.
∙ വീസ ഇളവു മാത്രമല്ല, അക്കാദമിക തലത്തിൽ ഇന്റേൺഷിപ് പദ്ധതിയുമുണ്ട്.
∙ ദാരിദ്ര്യ നിർമാർജനം, വിനോദസഞ്ചാരം, കൃഷി തുടങ്ങിയ മേഖലകളിലും സാർക്ക് രാജ്യങ്ങൾത്തമ്മിൽ സഹകരണമുണ്ട്.