
തിരുവനന്തപുരം: ജനാധിപത്യത്തിൻ്റെ ബാലപാഠം അറിയുന്ന ഒരാൾ പറയാത്ത ഭാഷയാണ് ശശി തരൂർ പറയുന്നതെന്ന് തിരുവനന്തപുരം എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ. ജനാധിപത്യത്തോടുള്ള അവഹേളനമാണ് നടക്കുന്നത്. ധൈര്യമുണ്ടോയെന്നക്കയാണ് തരൂർ ചോദിക്കുന്നത്. ആരോപണം ഉന്നയിച്ച് പറയേണ്ടത് പറഞ്ഞാൽ അദ്ദേഹം നടക്കില്ലെന്നും പന്ന്യൻ പറഞ്ഞു. തിരുവനന്തപുരത്തെ മാധ്യമങ്ങൾ ഇന്നേവരെ ചെയ്യാത്തവയാണ് ചെയ്തത്. രാജീവ് ചന്ദ്രശേഖർ വന്ന ശേഷമാണ് തൻ്റെ വാർത്തകൾ തമസ്കരിച്ചതെന്നും പന്ന്യൻ രവീന്ദ്രൻ ആരോപിച്ചു. എൻ്റെ കൈയിൽ പണമില്ല. ഇന്നിവിടെ തിരുവനന്തപുരത്ത് ഇതൊരു കളങ്കമാണ്.
തലസ്ഥാനത്തെ പത്രക്കാർ തൻ്റെടമുള്ളവരാണെന്ന് ഞാൻ ദില്ലിയിൽ പറഞ്ഞിട്ടുണ്ട്. ഒരു ബുദ്ധിജീവിക്ക് ഞാൻ എംപിയായിരുന്നത് പോലും അറിയില്ല. എനിക്ക് വലിയ പഠിത്തമില്ല. പക്ഷെ ഇംഗ്ലീഷിൽ ഇന്ത്യൻ പാർലമെൻ്റിൽ ചോദ്യം ചോദിച്ചിട്ടുണ്ട്. ഇംഗ്ലീഷിൽ പാർലമെന്റിൽ പ്രസംഗിച്ചിട്ടുമുണ്ട്. അതിനൊക്കെ എനിക്ക് നന്നാറിയാം. സാധാരണ തൊഴിലാളി ജനാധിപത്യ പ്രക്രിയയിൽ പങ്കാളിയാകാൻ പാടില്ലെന്നാണോ പറയുന്നത്. എന്നെ അപമാനിച്ചാലും ഇടതുപക്ഷം ഇവിടെയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓക്സ്ഫോഡിൽ പഠിക്കുന്നത് മാത്രമാണോ കഴിവ്. 40 മാസം കാര്യങ്ങൾ മനസിലാക്കി ഓരോന്ന് ചെയ്തത് കൊണ്ടാണ് വലിയ വികസനങ്ങൾ തിരുവനന്തപുരത്ത് കൊണ്ടുവന്നത്. എന്നോട് ചെയ്തത് അനീതിയും പത്ര ധർമ്മത്തിന് നിരക്കാത്തതുമാണ്. വോട്ടിനായി പണം വാങ്ങുന്നവർ വാങ്ങിച്ചോളൂ, പക്ഷെ വോട്ട് എൽഡിഎഫിന് ഇട്ടാൽ മതി. ഈ തലസ്ഥാനത്തെ ഒരു വോട്ടർക്ക് പോലും തരൂരിനെ ഇന്നുവരെ ഫോണിൽ വിളിക്കാൻ കഴിഞ്ഞിട്ടില്ല. എത്ര അവഹേളിച്ചാലും പ്രസ്ഥാനത്തിന്റെ ഭാഗമാണെന്നും അവരാണ് തന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നെപ്പോലൊരാൾ മത്സരിക്കുന്ന അധികപറ്റാണെന്ന് പറയുന്നത് ശരിയാണോ തെറ്റാണോ എന്ന് പറയുന്നത് ശരിയായ കാര്യമാണോ എന്നും അദ്ദേഹം ചോദിച്ചു.
Last Updated Apr 25, 2024, 5:09 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]