
വടകര യുഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജയ വീണ്ടും അനുകരിച്ച് താരമായ കുഞ്ഞുമിടുക്കി ആവർത്തന വീണ്ടും. പെണ്ണാണ് ഭരിക്കുന്നതെങ്കിലും എന്ന് തുടങ്ങുന്ന ശൈലജയുടെ നിയമസഭയിലെ തീപ്പൊരി പ്രസംഗം അതേപോലെ അനുകരിച്ച് കാണിച്ചാണ് ആവർത്തനയുടെ ആദ്യ വിഡിയോ വൈറലായത്.
എന്നാൽ ഇപ്പോൾ ഈ ജാതി വ്യക്തിഹത്യ ജീവിതത്തിൽ ആദ്യമായാണ് നേരിടുന്നത്. അത്ര വൃത്തികെട്ട സംഘമാണ് അവര്… എന്ന് കെ കെ ശൈലജയുടെ ഫേസ്ബുക്ക് വിഡിയോയാണ് ഇപ്പോൾ ആവർത്തന ചെയ്തത്. ടീച്ചറിനെ ആളുകൾ ഇങ്ങനെ ആക്രമിക്കുന്നതിൽ വിഷമം ഉണ്ടെന്നും ആവർത്തന പറഞ്ഞു. അച്ഛൻ നിർബന്ധിച്ചു ഒന്നുടെ ഒരു വിഡിയോ ചെയ്താലോ എന്ന് അങ്ങനെ രണ്ടാമതും ചെയ്തു.
Read Also:
‘ടീച്ചർ ഞാനാണ് ആവർത്തന ടീച്ചർക്ക് എന്നെ ഓർമയില്ലേ, സത്യം പറഞ്ഞാൽ ടീച്ചറുടെ കണ്ണുകൾ നനഞ്ഞപ്പോൾ ഒത്തിരി വിഷമമായി. പലരും പലതും പറഞ്ഞ് തളർത്താൻ നോക്കും പക്ഷെ ടീച്ചറുടെ ജൈത്രയാത്ര മുന്നോട്ട് തന്നെ എന്നും’ ആവർത്തന പറഞ്ഞു. ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നു എന്നാൽ വിജയിച്ച ശേഷം ടീച്ചറെ നേരിട്ട് കാണണമെന്നും ആവർത്തന പറഞ്ഞു.
Story Highlights : Aavarathana Imitating K K Shailaja Viral video
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]