
തമിഴ് നടനും സംവിധായകനുമായ മനോജ് ഭാരതിരാജ അന്തരിച്ചു
ചെന്നൈ ∙ തമിഴ് നടനും സംവിധായകനുമായ മനോജ് ഭാരതിരാജ (48) അന്തരിച്ചു. പ്രമുഖ സംവിധായകൻ ഭാരതിരാജയുടെ മകനാണ്.
ഹൃദയാഘാതത്തെ തുടർന്നു ചൊവ്വാഴ്ച വൈകിട്ടു ചെന്നൈയിലായിരുന്നു അന്ത്യം. ഒരാഴ്ച മുന്‍പ് മനോജ് ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
നടി നന്ദനയാണ് ഭാര്യ. അര്‍ഷിത, മതിവതനി എന്നിവര്‍ മക്കളാണ്.
ഭാരതിരാജ സംവിധാനം ചെയ്ത താജ് മഹൽ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. പ്രമുഖ സംവിധായകരായ മണിരത്നത്തിന്റെയും ഷങ്കറിന്റെയും അസിസ്റ്റന്റ് ഡയറക്ടറായിരുന്നു.
2023ൽ മാര്‍ഗഴി തിങ്കള്‍ എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറി. മനോജിന്റെ മരണത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, സംഗീത സംവിധായകൻ ഇളയരാജ, നടനും രാഷ്ട്രീയ നേതാവുമായ ശരത് കുമാർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]