
തൃശൂർ: ചാവക്കാട് മണത്തലയിൽ സ്കൂൾ ബസ് ടോറസ് ലോറിക്ക് പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ 19 വിദ്യാർഥികൾ ഉൾപ്പെടെ 20 പേർക്ക് പരിക്കേറ്റു. പരീക്ഷ കഴിഞ്ഞു വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ഒരുമനയൂർ നാഷണൽ ഹുദ സ്കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്. മണത്തല പള്ളിക്ക് സമീപം ദേശീയപാതയിലാണ് അപകടം.
മുന്നിൽ ഓടിക്കൊണ്ടിരുന്ന ലോറി പെട്ടെന്ന് നിർത്തിയതോടെ പിറകിൽ വന്ന സ്കൂൾ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ ഗ്ലാസ് തകർന്നു.
കുട്ടികളുടെ കൈയിലും മുഖത്തും പരിക്കേറ്റു. പരിക്കേറ്റ വിദ്യാർഥികളെ ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്ക് സാരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പരിക്കേറ്റവർ- ഡ്രൈവർ അലി (47), വിദ്യാർത്ഥികളായ ഇഷ ഫാത്തിമ(7), നഹ്ജ മറിയം (9), ഇമ്മദ് അഹമ്മദ്(5), അനാൻ സെഹ്റാൻ(8), അംന യൂസഫ്( 9), ഗസൽ (12), സിനാൻ (12), അക്ബർ സയാൻ(10), സിനാൻ മാലിക് (9), ലിഷ മെഹ്റിൻ (6), മുർഷിദ് (9), ഹന ഹസീബ് (6), ഷഹൻഷ (15), ഖദീജ നിത (6), ഫൈസാൻ (10), മുഹമ്മദ് അദ്നാൻ (9), സയ്യിദ് മുജീബ് (8), നിത ഫാത്തിമ (7).
Asianet News Live
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]