
അജിത് കുമാറിനെതിരായ അന്വേഷണം; റിപ്പോർട്ട് ഹാജരാക്കാൻ കൂടുതൽ സമയം ചോദിച്ച് വിജിലൻസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ എഡിജിപി ഹർജിയിൽ റിപ്പോർട്ട് ഹാജരാക്കാൻ 45 ദിവസത്തെ സമയം ചോദിച്ച് വിജിലൻസ്. അന്വേഷണം പൂർത്തിയായില്ലെന്നും വിജിലൻസ് അറിയിച്ചു. മേയ് 6ന് കേസ് വീണ്ടും തിരുവനന്തപുരം വിജിലൻസ് കോടതി പരിഗണിക്കും. റിപ്പോർട്ട് എന്തുകൊണ്ട് വൈകുന്നുവെന്ന് കോടതി ചോദിച്ചു. സംഭവത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നായിരുന്നു വിജിലൻസ് മറുപടി. അതേസമയം, അന്വേഷണം പൂർത്തിയാക്കി നൽകിയ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത സർക്കാരിന് നൽകിയെന്നാണ് വിവരം.
സ്വർണക്കടത്ത് സംഘങ്ങളുടെ പങ്കുപറ്റൽ, അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെ വിവിധ ആരോപണങ്ങളിലാണ് അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണം. ക്ലീൻചിറ്റ് റിപ്പോർട്ട് ലഭിച്ചാൽ അജിത് കുമാറിന് ഡിജിപി ആയിട്ടുള്ള സ്ഥാനക്കയറ്റത്തിന് തടസങ്ങള്‍ മാറും. പി.വി. അൻവർ എംഎൽഎയുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
അജിത് കുമാറിനെ സ്വർണക്കടത്തുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ ഒന്നും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ല. കുറവൻകോണത്തെ ഫ്ലാറ്റ് ഇടപാടിലും ക്രമക്കേടില്ലെന്ന് വിജിലൻസ് അന്വേഷണത്തിൽ ചൂണ്ടിക്കാട്ടുന്നു. എഡിജിപി എം.ആർ. അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകാൻ കഴിഞ്ഞദിവസം സർക്കാർ തീരുമാനിച്ചിരുന്നു. സ്ക്രീനിങ് കമ്മിറ്റി ശുപാർശ മന്ത്രിസഭ അംഗീകരിക്കുകയും ചെയ്തു.