
റഷ്യ– യുക്രെയ്ൻ യുദ്ധം: 3 മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു, മരിച്ചവരിൽ 14 വയസ്സുള്ള കുട്ടിയും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മോസ്കോ ∙ കിഴക്കൻ ലുഹാൻസ്ക് മേഖലയിൽ നടന്ന പീരങ്കിയാക്രമണത്തിൽ മൂന്നു മാധ്യമപ്രവർത്തകർ ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടതായി റഷ്യ. റഷ്യയിലെ പ്രമുഖ പത്രമായ ഇൻവെസ്റ്റിയയിലെ മാധ്യമ പ്രവർത്തകൻ അലക്സാണ്ടർ ഫെഡോർചാക്ക്, റഷ്യൻ പ്രതിരോധ മന്ത്രാലയം നടത്തുന്ന ടെലിവിഷൻ ചാനലായ സ്വെസ്ഡയുടെ ക്യാമറ ഓപ്പറേറ്റർ ആൻഡ്രി പനോവ്, ഡ്രൈവർ അലക്സാണ്ടർ സിർകെലി എന്നിവരാണ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ടവരിൽ 14 വയസ്സുള്ള ഒരു കുട്ടിയും ഉൾപ്പെട്ടിട്ടുണ്ട്. ഇസ്വെസ്റ്റിയയിൽ ജോലി ചെയ്യുന്ന ഒരു ഫ്രീലാൻസ് മാധ്യമപ്രവർത്തകൻ ജനുവരിയിൽ യുക്രെയ്നിൽ കൊല്ലപ്പെട്ടിരുന്നു.
റഷ്യയും യുക്രെയ്നും തമ്മിൽ മൂന്ന് വർഷത്തിലേറെയായി നടക്കുന്ന യുദ്ധത്തിൽ ലുഹാൻസ്ക് മേഖലയുടെ ഏതാണ്ട് മുഴുവൻ പ്രദേശങ്ങളും റഷ്യൻ സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. ലുഹാൻസ്ക് നിലവിൽ റഷ്യയോട് കൂട്ടിച്ചേർത്തിരിക്കുകയാണ്.