
മലപ്പുറം- പൗരത്വ ഭേദഗതി നിയമം( സി.എ.എ) നടപ്പാക്കിയതിനെതിരെ മലപ്പുറത്ത് ഇന്ന് റാലി. മച്ചിങ്ങല്‍ ബൈപാസ് ജങ്ഷനില്‍ വൈകീട്ട് നടക്കുന്ന റാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കും. വിവിധ മത സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക നേതാക്കള്‍ പങ്കെടുക്കും. സമസ്ത ഇ കെ, എപി വിഭാഗങ്ങള്‍, കെഎന്‍എം, മര്‍കസുദ്ദ അവ, വിസ്ഡം, എംഇഎസ് തുടങ്ങിയ സംഘടനകളെ സിപിഎം പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
മുസ്ലിം ലീഗിനും പങ്കെടുക്കാമെന്ന് സംഘാടകര്‍ പറയുന്നുണ്ടെങ്കിലും പരസ്യക്ഷണം ഉണ്ടായിട്ടില്ല. ഡോ. കെ ടി ജലീല്‍ എംഎല്‍എ അധ്യക്ഷനാകും. തെരഞ്ഞെടുപ്പ് കാലത്തെ റാലിക്ക് പിന്നില്‍ ന്യൂനപക്ഷ വോട്ട് മാത്രമാണ് സിപിഎം ലക്ഷ്യമെന്ന് യുഡിഎഫ് നേരത്തെ ആരോപിച്ചിരുന്നു. കോഴിക്കോടിനും, കണ്ണൂരിനും, കാസര്‍കോടിനും പിന്നാലെയാണ് മലപ്പുറത്തും പരിപാടി സംഘടിപ്പിക്കുന്നത്. കൊല്ലത്തും സമാനമായ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. പൗരത്വ പ്രക്ഷോഭത്തിനായി മലപ്പുറത്തേക്ക് മുഖ്യമന്ത്രി എത്തുന്നതോടെ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]