
ബിജെപി അധ്യക്ഷൻ ജെ.പി നദ്ദയുടെ ഭാര്യയുടെ ആഡംബര കാർ മോഷണം പോയതായി റിപ്പോർട്ട്. 51 ലക്ഷം രൂപ വിലമതിക്കുന്ന ‘ടൊയോട്ട ഫോർച്യൂണർ’ ആണ് മോഷണം പോയത്. തെക്ക് കിഴക്കൻ ഡൽഹിയിലെ ഗോവിന്ദ്പുരിയിൽ മാർച്ച് 19 ന് ഉച്ചകഴിഞ്ഞാണ് മോഷണം നടന്നതെന്നും റിപ്പോർട്ട്.
എൻഡിടിവി റിപ്പോർട്ട് അനുസരിച്ച്, ഡ്രൈവർ ജോഗീന്ദർ വാഹനവുമായി ഗോവിന്ദ്പുരിയിൽ എത്തിയിരുന്നു. വാഹനത്തിന്റെ സർവീസ് കഴിഞ്ഞ് മടങ്ങും വഴി വീട്ടിൽ നിന്ന് അത്താഴം കഴിക്കാൻ വേണ്ടിയാണ് ഇയാൾ ഇവിടെ എത്തിയത്. ഈ സമയമാണ് മോഷണം നടന്നതെന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാക്കൾ കാറുമായി ഗുരുഗ്രാമിലേക്കാണ് പോയതെന്ന് കണ്ടെത്തി. കാറിൽ ഹിമാചൽ പ്രദേശ് രജിസ്ട്രേഷൻ നമ്പറാണുള്ളത്. ഫോർച്യൂണർ കണ്ടെത്താനും വീണ്ടെടുക്കാനും ശ്രമം നടക്കുന്നുണ്ടെന്ന് വൃത്തങ്ങൾ എൻഡിടിവിയോട് പറഞ്ഞു.
Story Highlights : BJP Chief JP Nadda’s Wife’s Toyota Fortuner Stolen in Delhi
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]