
തിരുവനന്തപുരം– ആറ്റിങ്ങല്‍ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ വി. മുരളീധരനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി. മണ്ഡലത്തിലെ വര്‍ക്കലയില്‍ മുരളീധരനായി വോട്ടഭ്യര്‍ഥിച്ച് സ്ഥാപിച്ച ബോര്‍ഡില്‍ വിഗ്രഹത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെയാണ് എല്‍.ഡി.എഫ് മണ്ഡലം കമ്മിറ്റി പരാതി നല്‍കിയത്.
പ്രധാനമന്ത്രിയുടെയും വി. മുരളീധരന്റെയും ചിത്രത്തിനൊപ്പമാണ് വിഗ്രഹത്തിന്റെ ചിത്രവും ഉള്‍പ്പെടുത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചത് ഗുരുതര ചട്ടലംഘനമാണെന്ന് പരാതിയില്‍ പറയുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. ഇക്കാര്യം സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നേരത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]