
അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തിനിടെ ഗ്യാലറിയില്‍ ആരാധകര്‍ തമ്മില്‍ കൂട്ടത്തല്ല്. തല്ല് കൂടിയത് രോഹിത് ശര്‍മ ഫാന്‍സും ഹാര്‍ദ്ദിക് പാണ്ഡ്യ ഫാന്‍സും തമ്മിലാണെന്ന് ആദ്യം വ്യഖ്യാനമുണ്ടായിരുന്നെങ്കിലും അടിയുടെ യഥാര്‍ത്ഥ കാരണം ഇപ്പോഴും വ്യക്തമല്ല.
സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വീഡിയോയില്‍ ഏഴോ എട്ടോ പേര് ചേര്‍ന്ന് പരസ്പരം തല്ലു കൂടുന്നതാണ് കാണാനാകുന്നത്. എന്നാല്‍ ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ എവിടെയും ലഭ്യമല്ല. നേരത്തെ ഹാര്‍ദ്ദിക് പാണ്ഡ്യ ടോസിനായി ഇറങ്ങിയപ്പോള്‍ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വലിയൊരു വിഭാഗം ആരാധകര്‍ കൂവിയിരുന്നു. കഴിഞ്ഞ ഐപിഎല്‍ താരലേലത്തിന് തൊട്ടു മുമ്പ് ഗുജറാത്ത് ടൈറ്റന്‍സ് നായക സ്ഥാനത്തു നിന്നാണ് ഹാര്‍ദ്ദിക് അപ്രതീക്ഷിതമായി മുംബൈയിലേക്ക് തിരിച്ചുപോയത്. ഇതില്‍ ഗുജറാത്ത് ടീം ആരാധകരും വലിയൊരളവില്‍ അസംതൃപ്തരമാണ്.
അതുപോലെ രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദ്ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതിനെതിരെ മുംബൈ ഇന്ത്യന്‍സ് ആരാധകരും എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ഇന്നലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ ക്യാപ്റ്റനായി അരങ്ങേറിയ ഹാര്‍ദ്ദിക് രോഹിത്തിനെ ഫീല്‍ഡിംഗിനിടെ ഓടിച്ചതിനെതിരെയും വിമര്‍ശനങ്ങള്‍ വന്നിരുന്നു. ജയിക്കാവുന്ന മത്സരം മുംബൈ ആറ് റണ്‍സിന് തോറ്റതോടെ ഹാര്‍ദ്ദിക്കിനെതിരായ വിമര്‍ശനത്തിന് ശക്തികൂട്ടുകയും ചെയ്തു.
Fight Between
Hardik Pandya fans abused Rohit Sharma fans and they were fighting yesterday.
One bad decision of Mumbai Indians managment completely broken Mumbai Indians team and divided fans in parts.— Satya Prakash (@Satya_Prakash08)
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തപ്പോള്‍ തുടക്കത്തില്‍ 30-2ലേക്ക് വീണെങ്കിലും രോഹിത് ശര്‍മയും ഡെവാള്‍ഡ് ബ്രെവിസും ചേര്‍ന്ന് 77 റണ്‍സ് കൂട്ടുകെട്ടിലൂടെ മുംബൈയെ വിജയവഴിയില്‍ തിരിച്ചെത്തിച്ചിരുന്നു. 13-ാം ഓവറില്‍ രോഹിത് പുറത്താവുമ്പോള്‍ മുംബൈക്ക് അവസാന ഓവറില്‍ ഏഴോവറില്‍ ജയിക്കാന്‍ 60 റണ്‍സ് മതിയായിരുന്നു. എന്നാല്‍ പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായ മുംബൈക്ക് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെ നേടാനായുള്ളു.
Last Updated Mar 25, 2024, 5:09 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]