
ദില്ലി: ഇഡി കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിയുടെ കൃത്യനിർവഹണം തുടർന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ജലബോർഡുമായി ബന്ധപ്പെട്ടാണ് ഉത്തരവിറക്കിയത്. കെജ്രിവാളിന്റെ നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതി അഭിഭാഷകൻ വീനീത് ജൻഡാൽ ലഫ്. ഗവർണർക്ക് പരാതി നൽകി. കസ്റ്റഡിയിലിരിക്കെ ഇത്തരം ഉത്തരവ് ഇറക്കുന്നത് നടപടി ക്രമങ്ങൾക്ക് വിരുദ്ധമാണ്. വ്യാജമായി കെട്ടിചമച്ചതാണോ എന്നതിൽ അന്വേഷണം വേണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
അറസ്റ്റിന് ശേഷം മുഖ്യമന്ത്രിയായി ഭരണം തുടരാൻ സാധിക്കുമോ എന്ന ചർച്ചകൾ നടക്കുന്നതിനിടയിലാണ് അരവിന്ദ് കെജ്രിവാൾ ഉത്തരവിറക്കിയത്. രാജ്യ തലസ്ഥാനത്തെ ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവാണ് പുറത്തിറത്തിയത്. ദില്ലി മന്ത്രി അതിഷിക്ക് ഒരു കുറിപ്പ് അയച്ചാണ് ആദ്യ ഉത്തരവ് കെജ്രിവാൾ ഇറക്കിയിരിക്കുന്നത്. ജയിലിൽ നിന്ന് ദില്ലിയിലെ ജനങ്ങൾക്കായി കെജ്രിവാൾ പ്രവർത്തിക്കുന്നുവെന്ന് മന്ത്രി അതീഷി പറഞ്ഞു. ദില്ലിയിലെ ജനങ്ങളാണ് കെജ്രിവാളിന്റെ കുടുംബമെന്ന് അതീഷി പ്രതികരിച്ചു.
അതേസമയം, കെ കവിതയെയും കെജരിവാളിനെയും ഒന്നിച്ച് ഇരുത്തി ഇഡി ചോദ്യം ചെയ്തു. കെജ്രിവാളിന് പിന്നാലെ പാർട്ടിയിലെ കൂടുതൽ നേതാക്കൾക്ക് ചോദ്യം ചെയ്യലിനായി ഇഡി നോട്ടീസ് നൽകുമെന്നാണ് വിവരം. ഗോവ, ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങളുടെ തെരഞ്ഞടുപ്പ് ചുമതലയുള്ള നേതാക്കൾക്കും ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്നാണ് വിവരം. അറസ്റ്റിനെതിരെ കെജ്രിവാൾ നൽകിയ ഹർജി ഹൈക്കോടതി ബുധനാഴ്ച്ച പരിഗണിക്കും.
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍
Last Updated Mar 24, 2024, 11:25 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]