

ദൈവത്തിന്റെ പോരാളികൾക്ക് തുടക്കം പിഴച്ചു, ഗുജറാത്ത് ടൈറ്റൻസിനു തകർപ്പൻ ജയം.
അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ ആറു വിക്കറ്റിനു പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസിനു ജയത്തോടെ തുടക്കം.ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് 20 ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
അവസാന ഓവറില്‍ 19 റണ്‍സാണ് വിജയിക്കാന്‍ വേണ്ടിയിരുന്നത്. ക്രീസിലുണ്ടായിരുന്ന ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഉമേഷ് യാദവ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് സിക്സറും, രണ്ടാമത്തേത് ഫോറും പായിച്ചതോടെ മുംബൈ ജയിക്കുമെന്ന് തോന്നിച്ചെങ്കിലും, മൂന്നാമത്തെ പന്തില്‍ ഹാര്‍ദ്ദിക് പുറത്താവുകയായിരുന്നു. തകര്‍ച്ചയോടെയായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിംഗ് ആരംഭിച്ചത്.
ഓപ്പണര്‍ ഇഷാന് കിഷന് പൂജ്യത്തിന് പുറത്തായി. എന്നാല്‍ രോഹിത് ശര്‍മ (29 പന്തില്‍ 43), നമാന്‍ ധിര്‍ (10 പന്തില്‍ 20), ഡെവാള്‍ഡ് ബ്രെവിസ് (38 പന്തില്‍ 46) എന്നിവരുടെ തകര്‍പ്പന്‍ പ്രകടനം മുംബൈയ്ക്ക് അനായാസ ജയം സമ്മാനിക്കുമെന്ന് കരുതിയെങ്കിലും എല്ലാം മാറിമറിഞ്ഞു.39 പന്തിൽ 45 റൺസെടുത്ത സായി സുദർശൻ ആണ് ഗുജറാത്തിന്റെ ടോപ് സ്കോറർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |