

കേരളത്തില്‍ വില്‍ക്കുന്ന ആയുർവേദ മരുന്നില്‍ ഇംഗ്ലീഷ് മരുന്നിന്റെ സാന്നിധ്യം ; വിതരണത്തിനെത്തിച്ച 15 ബാച്ച് മരുന്നുകളിലാണ് ഇംഗ്ലീഷ് മരുന്നുകള്‍ കണ്ടെത്തിയത് ; ഈ മരുന്നുകള്‍ രോഗികള്‍ക്ക് നല്‍കരുതെന്ന് നിർദ്ദേശിച്ച് ആയുർവേദ ഡ്രെഗ് കണ്‍ട്രോളറുടെ ഉത്തരവ്
സ്വന്തം ലേഖകൻ
കേരളത്തില്‍ വില്‍ക്കുന്ന ആയുർവേദ മരുന്നില്‍ ഇംഗ്ലീഷ് മരുന്നിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് റിപ്പോർട്ട്. വാർത്ത പുറത്തെത്തിച്ചത് മലയാളത്തിലെ ഒരു ഓണ്‍ലൈൻ മാധ്യമമാണ്. രാജസ്ഥാൻ ഹെർബല്‍ ഇൻ്റർനാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി കേരളത്തില്‍ വിതരണത്തിനെത്തിച്ച 15 ബാച്ച് മരുന്നുകളിലാണ് ഇംഗ്ലീഷ് മരുന്നുകള്‍ കണ്ടെത്തിയത്.
ആയുർവേദ ഡ്രെഗ് കണ്ട്രോളർ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍ ഉള്ളതെന്നും ഈ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു . ഈ കമ്പനിയുടെ മരുന്നുകള്‍ രോഗികള്‍ക്ക് നല്‍കരുതെന്ന് നിർദ്ദേശിച്ച് ആയുർവേദ ഡ്രെഗ് കണ്ട്രോളർ സർക്കുലർ ഇറക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
വേദനസംഹാരി, ജോയിൻ്റ് പെയിൻ എന്നിവയ്ക്ക് ഉപയോഗിക്കുന്ന പെയിൻ നിവാരണ് ചൂർണ, ഡോക്ടർ റിലാക്സി ക്യാപ്സ്യൂള്‍ എന്നിവയുടെ പ്രധാന ഘടകം ഇംഗ്ലീഷ് മരുന്നായ പാരസെറ്റമോള്‍, സൈക്ലോഫിനാക്ക് സോഡിയം എന്നിവയാണെന്ന് ഡെപ്യൂട്ടി ഡ്രഗ് കണ്ട്രോളർ (ആയുർവേദ) യുടെ റിപ്പോർട്ടില്‍ പറയുന്നു. ചുമയ്ക്കുള്ള ദമബുട്ടി ചൂർണ, അസ്തലെക്സ് കാപ്സുകള്‍, എന്നിവയുടെ പ്രാധാന ഘടകം ഇംഗ്ലീഷ് മരുന്നുകളായ എൻ്റോഫില്ലിനും, തിയോഫൈലിനുമാണ്.
അതുപോലെ തന്നെ മദ്യാസക്തി മാറ്റാനുള്ള സുരാരി ചൂർണയുടെ പ്രധാന ഘടകവും ഇംഗ്ലീഷ് മരുന്ന് തന്നെ. ഡൈസലിഫിറം എന്ന ഇംഗ്ലീഷ് മരുന്നാണ് സുരാരി ചൂർണയുടെ പ്രധാന ഘടകം. ഫംഗസ് ബാധയ്ക്കെതിരിയ റാസ്റ്റോഫംഗ് എന്ന മരുന്നില്‍ പ്രധാന ഘടകം ഇംഗ്ലീഷ് മരുന്നായ ക്ലൊട്രിമസോള് ആണ്. മൂഡ് ഓണ്‍ ഫോർ എവർ എന്ന ലൈംഗീക ഉത്തേജക മരുന്നിൻ പ്രധാന ഘടകം ഇംഗ്ലീഷ് മരുന്നായ സില്‍ഡെനാഫില്‍ സിട്രേറ്റ്. കഫ് സിറപ്പായ ഹെല്‍ബ് കഫ് സിറപ്പിന്റെ പ്രധാന ഘടകം ഇംഗ്ലീഷ് മരുന്നായ ഗൊയ്ഫിനിസിൻ ഇങ്ങനെ നീളുന്നു കണ്ടെത്തലുകള്‍.
നിരന്തരമായ പരാതികള്‍ ഉയർന്ന സാഹചര്യത്തിലായിരുന്നു ആയുർവേദ ഡ്രഗ്കണ്‍ട്രോളർ സംഘം വ്യാപക പരിശോധന നടത്തിയത്. ഗുരുതര കണ്ടെത്തലിൻ്റെ സാഹചര്യത്തില്‍ രോഗികള്‍ക്ക് ഈ കമ്ബനിയുടെ മരുന്നുകള്‍ നിർദ്ദേശിക്കുകയോ കൊടുക്കുകയോ ചെയ്യരുതെന്ന് ആയുർവേദ ഡോക്ടർമാരുടെ സംഘടനയായ ആയുർവേദ മെഡിക്കല്‍ അസോസിയേഷന് ഡെപ്യൂട്ടി ഡ്രെഗ് കണ്ട്രോളർ നിർദ്ദേശം നല്കി. കമ്ബനിയുടെ നിർമ്മാണം തടയാനും, മരുന്നുകള്‍ നിരോധിക്കാനും ഡ്രഗ് കണ്ട്രോളർ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് കത്തയച്ചിട്ടുണ്ട് എന്നും ഈ പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നുണ്ട് .
രാജസ്ഥാൻ ഹെർബല്‍ ഇൻറർനാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മരുന്നുകള്‍ ഉപയോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഡോക്ടർമാർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ആയുർവേദ മെഡിക്കല്‍ അസോസിയേഷൻ നേതൃത്വം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]