രാജ്യത്ത് ചെറുകാറുകൾക്ക് വില കൂടിയേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വരികയാണ്. കേന്ദ്ര സർക്കാർ പുറത്തിറക്കാനിരിക്കുന്ന പുതിയ ചട്ടം നടപ്പിലായാൽ ചെറുകിട
കാർ നിർമാതാക്കൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ വരുമെന്നാണ് റിപ്പോർട്ട്. ഇതോടെ കാർ നിർമാണ കമ്പനികളുടെ ചെലവ് കൂടുകയും അത് വിലയിൽ പ്രതിഫലിക്കുകയും ചെയ്യുമെന്നുമാണ് കരുതുന്നത്.
വാഹനങ്ങളുടെ ഇന്ധനക്ഷമത ഉയർത്തുകയും കാർബൺ പുറന്തള്ളൽ കുറയ്ക്കുകയും ചെയ്യുന്നതിനുള്ള സി.എ.എഫ്.ഇ-3 (Corporate Average Fuel Efficiency) ചട്ടങ്ങളുടെ പുതുക്കിയ കരട് നടപ്പിലാകുന്നതോടെയാണ് നിർമാതാക്കളും ഉപഭോക്താക്കളും വിലയുടെ കാര്യത്തിൽ വെട്ടിലാകുക. അതേ സമയം, കാർ നിർമ്മാതാക്കളിൽ നിലനിൽക്കുന്ന അഭിപ്രായ ഭിന്നതയെ തുടർന്ന് സി.എ.എഫ്.ഇ വിഷയത്തിൽ തീരുമാനം വൈകിയ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസും ഇടപെട്ടിട്ടുണ്ട്.
റോഡ് ഗതാഗതവും വൈദ്യുതിയും ഉൾപ്പെടെയുള്ള മന്ത്രാലയങ്ങൾക്കൊപ്പം പെട്രോളിയം, ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയങ്ങളെയും ചർച്ചകളിൽ ഉൾപ്പെടുത്തി ചട്ടങ്ങൾ അന്തിമരൂപം നൽകാനുള്ള ശ്രമം പുരോഗമിക്കുകയാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ പുറത്തിറങ്ങാനിരിക്കുന്ന മൂന്നാമത്തെ കരടാണിത്.
ഇരുചക്ര വാഹനങ്ങളിൽ നിന്ന് ചെറിയ ബജറ്റുള്ള കാറുകൾ വാങ്ങാനിരിക്കുന്നവരെയാണ് ഈ തീരുമാനം വലിയ രീതിയിൽ ബാധിക്കുക. CAFE- 3 മാനദണ്ഡങ്ങള്‍ നടപ്പിലാക്കിയാല്‍ പുതിയ കാറുകളുടെ വിലയില്‍ ഏകദേശം 10 ശതമാനം വര്‍ധന വന്നേക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
അതായത് സാധാരണക്കാർക്കാണ് ഇത് വലിയ തിരിച്ചടിയാകുക. എന്നാൽ, നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത് വാഹന കമ്പനികളെ ചെറുകാറുകളുടെ നിര്‍മ്മാണത്തില്‍ നിന്ന് പിന്തിരിപ്പിച്ചേക്കാമെന്നും വിദഗ്ധര്‍ പറയുന്നു.
ഇത് ചെറുകാറുകളുടെ ഉൽപ്പാദനം കുറയാൻ ഇടയാക്കിയേക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

