കൊച്ചി: കൊച്ചി മെട്രോയിൽ പ്രതിസന്ധി. രാവിലെ കലൂരിൽ വച്ച് ട്രെയിൻ സാങ്കേതിക തടസം മൂലം പണിമുടക്കിയതോടെയാണ് സംഭവം.
ഇതുമൂലം സർവീസുകൾ തടസപ്പെട്ടു. സാങ്കേതിക പ്രതിസന്ധി നേരിട്ട
ട്രെയിൻ മുട്ടം യാർഡിലേക്ക് മാറ്റി പ്രശ്നം പരിഹരിക്കാനാണ് ഇപ്പോൾ കൊച്ചി മെട്രോ അധികൃതരുടെ ശ്രമം. അര മണിക്കൂറിൽ ഇപ്പോൾ നേരിടുന്ന പ്രശ്നം പരിഹരിക്കുമെന്നാണ് കെഎംആർഎൽ അറിയിക്കുന്നത്.
മറ്റൊരു എഞ്ചിൻ ഉപയോഗിച്ച് സാങ്കേതിക തടസം നേരിട്ട ട്രെയിനിനെ മുട്ടം യാർഡിലേക്ക് മാറ്റുമെന്നാണ് അറിയുന്നത്.
ഇതുമൂലം രാവിലെ മെട്രോയെ ആശ്രയിക്കുന്ന വിദ്യാർത്ഥികളും ജോലിസ്ഥലത്തേക്ക് പോയ യാത്രക്കാരുമടക്കം നിരവധി പേരാണ് പ്രതിസന്ധിയിലാത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

