സിഡ്നി: ബോംബ് ഭീഷണിക്ക് പിന്നാലെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനെ ഔദ്യോഗിക വസതിയിൽനിന്ന് ഒഴിപ്പിച്ചു. കാൻബറയിലെ ദി ലോഡ്ജ് എന്ന ഔദ്യോഗിക വസതിയിൽ നിന്നാണ് പ്രധാനമന്ത്രിയെ ചൊവ്വാഴ്ച ഒഴിപ്പിച്ചത്.
ചൊവാഴ്ച വൈകുന്നേരം 6 മണിയോടെയാണ് ഔദ്യോഗിക വസതിയായ ദി ലോഡ്ജിൽ നിന്ന് മാറ്റിയത്. പിന്നീട് ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ് (എഎഫ്പി) വസതിയിൽ പരിശോധന നടത്തി.
ഇതിന് പിന്നാലെ രാത്രി 9 മണിക്ക് ശേഷം ആന്റണി ആൽബനീസിന് മടങ്ങിയെത്താൻ അനുമതി നൽകിയിട്ടുണ്ട്. പരിശോധനയ്ക്കു ശേഷം സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് എഎഫ്പി പറഞ്ഞു. നിലവിൽ സമൂഹത്തിനോ പൊതുസുരക്ഷയ്ക്കോ ഒരു ഭീഷണിയുമില്ലെന്നും പൊലീസ് അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

