
സംസ്ഥാനത്ത് ഓരോ ദിവസം കഴിയുന്തോറും ചൂട് കൂടി വരികയാണ്. വേനലിൽ വെന്തുരുകിയ നിലയിലാണ് ഒട്ടുമിക്ക വിനോദ സഞ്ചാരികളും കേന്ദ്രങ്ങളും. ഇത്തരത്തിൽ കൊടും ചൂടിൽ വലഞ്ഞിരിക്കുന്ന നിലയിലാണ് നിങ്ങളിപ്പോഴെങ്കിൽ, കേരളത്തിന് പുറത്തേക്ക് ഒരു ട്രിപ്പിന് പ്ലാനിട്ടോളൂ.. വേനലിലും തണുപ്പ് നിലനിൽക്കുന്ന രാജ്യത്തെ അഞ്ച് സ്ഥലങ്ങൾ ഇതാ..
ഡാർജിലിംഗ്, പശ്ചിമ ബംഗാൾ
ഹിമാലയൻ മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഡാർജിലിംഗ്, തേയിലത്തോട്ടങ്ങൾക്കും കാഞ്ചൻജംഗ പർവതത്തിനും പേരുകേട്ടതാണ്. സഞ്ചാരികൾക്കായി പഴയ ആശ്രമങ്ങളും ഇവിടെയുണ്ട്. വേനൽക്കാലത്ത് ഇവിടെ താപനില 15-25 ഡിഗ്രി സെൽഷ്യസ് മാത്രമെ ഉയരുകയുള്ളൂ, അതിനാൽ ഏപ്രിൽ- മാർച്ച് മാസങ്ങളിലെ ചൂടിൽ നിന്ന് രക്ഷപ്പെടാൻ നിങ്ങൾക്ക് ഇവിടെ പോകാം.
ഷില്ലോങ്, മേഘാലയ
‘കിഴക്കിന്റെ സ്കോട്ട്ലൻഡ്’ എന്ന് അറിയപ്പെടുന്ന ഷില്ലോങ് വിനോദ സഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്. മനോഹരമായ വെള്ളച്ചാട്ടങ്ങൾ, തടാകങ്ങൾ, വർണ്ണാഭമായ മാർക്കറ്റുകൾ എന്നിവ നിങ്ങൾക്ക് ഇവിടെ കാണാനാകും.
പൂക്കളുടെ താഴ്വര, ഉത്തരാഖണ്ഡ്
ഉത്തരാഖണ്ഡിലെ പൂക്കളുടെ താഴ്വരയുടെ ഭംഗി കാണേണ്ടത് തന്നെയാണ്. വേനൽ കാലത്ത് ഇവിടെ താപനില 15-17 ഡിഗ്രി സെൽഷ്യസ് വരെയാണ്, താഴ്വര മുഴുവൻ പൂക്കളും പച്ചപ്പും കൊണ്ട് നിറഞ്ഞതായി കാണപ്പെടും. ഹിമാലയൻ കുന്നുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന പൂക്കളുടെ താഴ്വരയിലേക്ക് പോകുമ്പോൾ, നിങ്ങൾ സ്വർഗത്തിൽ എത്തിയതുപോലെ തോന്നും.
ഡൽഹൗസി, ഹിമാചൽ പ്രദേശ്
ചൂടിൽ നിന്ന് ആശ്വാസം ലഭിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ പോയിരിക്കേണ്ട ഒരു സ്ഥലമാണ് ഹിമാചൽ പ്രദേശിലെ ഡൽഹൗസി. ഇവിടുത്തെ മനോഹരമായ പുൽമേടുകൾ, ഉയരമുള്ള മരങ്ങൾ, മനോഹരമായ കെട്ടിടങ്ങൾ എന്നിവ നിങ്ങളെ ആകർഷിക്കും. വേനൽക്കാലത്ത് പോലും ഇവിടെ താപനില 11-23 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. ഇവിടെ നിങ്ങൾക്ക് ഹൈക്കിംഗും ബോട്ടിംഗും ആസ്വദിക്കാം.
കൂർഗ്, കർണാടക
‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ എന്നറിയപ്പെടുന്ന ടൂറിസ്റ്റ് സ്പോട്ടാണ് കൂർഗ്. താപനില 20-30 ഡിഗ്രി സെൽഷ്യസ് വരെയാണ്. ആബി വെള്ളച്ചാട്ടം, ദുബാരെ എലിഫന്റ് ക്യാമ്പ്, രാജാസ് സീറ്റ് തുടങ്ങിയ പ്രകൃതിദത്ത സ്ഥലങ്ങൾ ഇവിടെ സന്ദർശിക്കാം. ഇവിടുത്തെ കാപ്പിത്തോട്ടങ്ങളിലൂടെ നടക്കുന്നത് നിങ്ങൾക്ക് ഒരു സുഖകരമായ അനുഭവം നൽകും.
READ MORE: പാലക്കാട്ടെ ഉൾവനത്തിൽ ഒളിഞ്ഞിരിക്കുന്ന രത്നം; തട്ടുതട്ടായി താഴേയ്ക്ക് പതിക്കും മീന്വല്ലം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]