
.news-body p a {width: auto;float: none;}
റാവൽപിണ്ടി: ചാമ്പ്യൻസ് ട്രോഫിയിലെ ഇന്നത്തെ മത്സരം മഴ മൂലം ഉപേക്ഷിച്ചു. റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മഴ കാരണം ഒരു ബോൾ പോലും ചെയ്യാനാകാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. കരുത്തരായ ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മിലായിരുന്നു ഇന്നത്തെ മത്സരം. കളി നടക്കാതെ വന്നതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടെടുത്തു. ഇതോടെ ഇരുടീമുകൾക്കും മൂന്ന് പോയിന്റ് വീതമായി. ഗ്രൂപ്പിൽ നെറ്റ് റൺറേറ്റിലെ മികവിൽ ദക്ഷിണാഫ്രിക്ക ഒന്നാമതും ഓസ്ട്രേലിയ രണ്ടാമതുമാണ്.
മത്സരം മഴ കാരണം വൈകിയെങ്കിലും 20 ഓവറെങ്കിലും മത്സരം നടത്താനാകുമോ എന്നതായിരുന്നു ശ്രമം. എന്നാൽ അതും പരാജയപ്പെട്ടതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. റാവൽപിണ്ടി സ്റ്റേഡിയത്തിലെ കളിനടക്കുന്ന ഭാഗം കൃത്യമായി മൂടിയിടാത്തതിനെ മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് വിമർശിച്ചു. പാകിസ്ഥാൻ ഐസിസി നൽകിയ പണം വേണ്ടരീതിയിലല്ലേ വിനിയോഗിച്ചതെന്നും എക്സിൽ കുറിപ്പിലൂടെ കൈഫ് ചോദിച്ചു. നാളെ ഇംഗ്ളണ്ടും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മത്സരത്തിൽ പരാജയപ്പെടുന്ന ടീം ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും മൂന്നാമത് പുറത്താകും. നിലവിൽ പാകിസ്ഥാനും ബംഗ്ളാദേശുമാണ് പുറത്തായത്. അതേസമയം വ്യാഴാഴ്ചയാണ് ഇരുടീമുകളും തമ്മിലുള്ള മത്സരം .
It’s a shame that the Rawalpindi ground isn’t fully covered. Such an important match – SA vs Aus – might go down the drain because no one addressed this issue. Was the ICC money utilised wisely by hosts? pic.twitter.com/nPwthd1fji
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
— Mohammad Kaif (@MohammadKaif) February 25, 2025