
പഴനി: തമിഴ്നാട്ടിൽ ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ പിതാവിനും മകനും ദാരുണാന്ത്യം. ഉദുമൽപേട്ട – ദിണ്ടിക്കൽ ദേശീയപാതയിൽ പുഷ്പത്തൂർ ബെെപ്പാസിലാണ് അപകടം നടന്നത്. റോഡിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് കയറുകയായിരുന്നു. മഞ്ചേരി തൃക്കലങ്ങോട് ആനക്കോട്ടുപുറം മാളികപ്പറമ്പിൽ പൂളാങ്കുണ്ടിൽ തരകൻ മുഹമ്മദ് സദഖത്തുള്ള വഹബി (32), മകൻ മുഹമ്മദ് ഹാദി (4) എന്നിവരാണ് മരിച്ചത്. ഭാര്യ ഫാത്തിമ സുഹറ (23) മകൾ ഐസൽ മഫറ(രണ്ടര) എന്നിവർ ഗുരുതര പരിക്കുകളോടെ ഉദുമൽപേട്ട സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
കാവനൂർ ഇരുവേറ്റിയിൽ മദ്രസാദ്ധ്യാപകനായ സദഖത്തുള്ള തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് കുടുംബത്തോടൊപ്പം തമിഴ്നാട്ടിലെ വിവിധ ആത്മീയകേന്ദ്രങ്ങളിലേക്ക് തിരിച്ചത്. പകൽ മൂന്നരയോടെയായിരുന്നു അപകടം. സ്വാമിനാഥപുരം പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ലോറിയുടെ ഉള്ളിലേക്ക് ഇടിച്ചുകയറിയ കാർ ക്രെയിനുപയോഗിച്ചാണ് പുറത്തെടുത്തത്. മൃതദേഹങ്ങൾ പഴനി സർക്കാർ ആശുപത്രി മോർച്ചയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]