
തിരുവനന്തപുരം: അഫാന ചെയ്ത ക്രൂരകൃത്യത്തിന്റെ ഞെട്ടൽ മാറാതെ പിതാവ് റഹീം. പ്രവാസം നൽകിയ ദുരിതങ്ങളും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള പെടാപ്പാടിനുമിടെയാണ് നാട്ടിൽ നിന്ന് ദുരന്തവാർത്ത റഹീമിനെ തേടിയെത്തിയത്. നിലവിൽ സൗദിയിലെ ദമ്മാമിലാണ് അദ്ദേഹം.
‘ഇനി ആർക്കും ഈ ഗതി വരുത്തരുത്. മകൻ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്നൊക്കെയാണ് പറയുന്നത്. എത്രയും പെട്ടെന്ന് നാട്ടിൽ എത്തണം’, വിതുമ്പിക്കൊണ്ട് റഹീം ഒരു മാദ്ധ്യമത്തോട് പറഞ്ഞു. ഇഖാമ പുതുക്കലുമായി ബന്ധപ്പെട്ട നിയമക്കുരുക്കിൽപ്പെട്ടിരിക്കുകയാണ് ഇപ്പോൾ റഹീം. രണ്ടര വർഷത്തോളമായി റഹീമിന് നാട്ടിൽ പോകാൻ സാധിച്ചിരുന്നില്ല.
എല്ലാം ശരിയാക്കി ബുദ്ധിമുട്ടില്ലാത്ത ഒരു ജീവിതം വേണമെന്നും കടങ്ങൾ തീർത്ത് പുതു ജീവിതത്തിലേക്ക് കടക്കുന്നതിനുള്ള ശ്രമത്തിനിടെയാണ് ദുരന്തവാർത്ത റഹീമിനെ തേടിയെത്തിയത്.