
.news-body p a {width: auto;float: none;}
ഒരിക്കൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ മോഹൻലാലിന് കാറിന്റെ ഡിക്കിയിൽ യാത്ര ചെയ്യാൻ ആഗ്രഹം തോന്നി. എന്നാൽ സംവിധായകൻ പ്രിയദർശൻ ഇത് എതിർത്തു. മര്യാദയ്ക്ക് വണ്ടിയിൽ കയറാൻ പ്രിയദർശൻ ആവശ്യപ്പെട്ടു. ഇതുകേട്ടപ്പോൾ ലാലിന് വാശിയായി. ഡിക്കിയിൽ കിടന്നല്ലാതെ വരില്ലെന്ന് താരം നിർബന്ധം പിടിച്ചു. പ്രിയദർശൻ ഒടുവിൽ ഇതിന് വഴങ്ങി. തുടർന്ന് മോഹൻലാൽ ഡിക്കിയിൽ കയറി കിടക്കുകയും പ്രിയദർശൻ കാറോടിച്ച് ഹോട്ടലിലെത്തുകയും ചെയ്തു. മലമ്പുഴയിലും ആലപ്പുഴ ഉദയാ സ്റ്റുഡിയോയിലുമായി ചിത്രീകരിച്ച ‘കടത്തനാടൻ അമ്പാടി’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയുണ്ടായ വിശേഷം പങ്കുവയ്ക്കുകയായിരുന്നു സംവിധായകൻ ആലപ്പി അഷ്റഫ്. തന്റെ യുട്യൂബ് ചാനലിലൂടെയായിരുന്നു വെളിപ്പെടുത്തൽ.
സാജ് പിക്ച്ചേഴ്സിന്റെ ഉടമസ്ഥനായ സാജൻ വർഗീസ് ഒരിക്കൽ പ്രിയദർശനെ ഒറ്റയ്ക്ക് വിളിച്ച് മാറ്റിനിർത്തി സംസാരിച്ചതിനുശേഷം പ്രിയദർശൻ തന്റെയരികിൽ നിറകണ്ണുകളോടെ എത്തിയെന്നും യുട്യൂബ് ചാനലിലൂടെ ആലപ്പി അഷ്റഫ് വെളിപ്പെടുത്തി. എന്താണ് കാര്യമെന്ന് താൻ ചോദിച്ചു. കടത്തനാടൻ അമ്പാടി എന്ന ചിത്രത്തിൽ നടി ലിസി ഉണ്ടാകാൻ പാടില്ലെന്ന് സാജൻ പറഞ്ഞുവെന്നായിരുന്നു പ്രിയദർശന്റെ മറുപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അന്ന് ലിസിയുടെയും പ്രിയന്റെയും പ്രണയം ഉച്ഛസ്ഥായിയിൽ നിൽക്കുന്ന സമയമായിരുന്നു. താൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ സിനിമയിൽ തന്റെ പ്രണയിനിയെ അഭിനയിപ്പിക്കാൻ പാടില്ലെന്ന് ചിത്രത്തിന്റെ നിർമാതാവ് പറഞ്ഞത് പ്രിയദർശനെ ഏറെ വിഷമിപ്പിച്ചുവെന്നും ഇക്കാര്യം സിനിമാലോകത്ത് ആർക്കും ഇന്നും അറിയില്ലെന്നും ആലപ്പി അഷ്റഫ് പറഞ്ഞു. സാജന് ലിസിയോട് ഇഷ്ടക്കുറവ് വരാൻ കാരണം സാജന്റെ സന്തതസഹചാരിയായ തിരുവന്തപുരം സ്വദേശി സന്തോഷും ലിസിയും തമ്മിലെ വഴക്കായിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.