
കടൽജീവികളിൽ ഏറെ അപകടകാരികളായ ജീവികളിൽ ഒന്നാണ് സ്രാവുകൾ. അശ്രദ്ധമായ ഇടപെടലുകളിലൂടെ വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർ സ്രാവുകളുടെ ആക്രമണത്തിന് ഇരയായ നിരവധി സംഭവങ്ങൾ സമീപകാലങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇപ്പോഴിതാ സ്രാവുകളുമായി ബന്ധപ്പെട്ട മറ്റൊരു വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാവുകയാണ്. തീർത്തും അപ്രതീക്ഷിതമായി ഭക്ഷണമാണെന്ന് കരുതി ഒരു സ്രാവ് വിഴുങ്ങിയ ക്യാമറക്കുള്ളിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റുന്നത്.
അമേസിങ് നേച്ചർ എന്ന എക്സ് ഹാൻഡിൽ പങ്കുവെച്ച വീഡിയോ ക്ലിപ്പിൽ ഒരു സ്രാവിന്റെ വായയുടെ ഉൾഭാഗം ആണ് ഉള്ളത്. ഈ സോഷ്യൽ മീഡിയ പോസ്റ്റ് അനുസരിച്ച് ഫെബ്രുവരി 9 -ന് ഒരുകൂട്ടം മുങ്ങൽ വിദഗ്ധർ സ്രാവുകൾക്ക് ഭക്ഷണം നൽകുന്നതിനിടയിലാണ് ഇത്തരത്തിൽ ഒരു സംഭവം നടന്നത്.
Shark eats camera, films own mouth, spits it back out pic.twitter.com/8uUFNMJ3jv
— Nature is Amazing ☘️ (@AMAZlNGNATURE) February 24, 2025
ഭക്ഷണം ആണെന്നു കരുതി സ്രാവ് ക്യാമറ വിഴുങ്ങുകയും തുടർന്ന് അത് ഭക്ഷ്യയോഗ്യമല്ലെന്ന് മനസ്സിലായതോടെ തുപ്പുകയും ചെയ്യുന്നു. എന്നാൽ, ഇതിനിടയിൽ ക്യാമറ വായ്ക്കുള്ളിൽ കിടന്ന സമയത്ത് റെക്കോർഡ് ചെയ്യപ്പെട്ട ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വീഡിയോയിൽ കൂർത്ത് മൂർച്ചയുള്ള സ്രാവിൻ്റ പല്ലുകളും ശക്തമായ താടിയെല്ലുകളുടെ ഘടനയും വ്യക്തമായി കാണാം.
വളരെ വേഗത്തിൽ വൈറലായ ഈ വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിൽ 48K കാഴ്ചക്കാരെ നേടി. ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഈ ദൃശ്യങ്ങൾ ഭയപ്പെടുത്തുന്നതായി അഭിപ്രായപ്പെട്ടപ്പോൾ, മറ്റുള്ളവർ അസാധാരണമായ കാഴ്ചയെക്കുറിച്ച് തമാശരൂപേണയാണ് പ്രതികരിച്ചത്. സ്രാവ് വിഴുങ്ങാതെ തന്നെ അതിന്റെ വായ കാണാൻ കഴിഞ്ഞു എന്നായിരുന്നു ഒരാൾ കുറിച്ചത്. അല്പസമയം സ്രാവ് ക്യാമറമാനായി എന്നായിരുന്നു മറ്റൊരാളുടെ കമൻറ്.
ഒരിക്കലും മറക്കാതിരിക്കാനൊരു കിടിലൻ സർപ്രൈസ്; വധുവിനെ കാണാൻ പാട്ടും ഡാൻസുമായി തലേദിവസം വരൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]