
തിരുവനന്തപുരം: അതിക്രൂരമായ കൊലപാതകത്തിനാണ് തലസ്ഥാന നഗരി തിങ്കളാഴ്ച സാക്ഷ്യം വഹിച്ചത്. വെഞ്ഞാറമൂട് പേരുമല സ്വദേശിയായ 23കാരൻ അഫാനാണ് അഞ്ചുപേരെ കൊലപ്പെടുത്തിയത്. പ്രതി അഫാന്റെ പെൺസുഹൃത്ത് ഫർസാന, സഹോദരൻ അഫ്സാൻ, പിതാവിന്റെ സഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, പിതൃമാതാവ് സൽമ ബീവി എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്ന് വീടുകളിലായിട്ടായിരുന്നു കൊലപാതകം നടത്തിയത്. ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
വെഞ്ഞാറമൂട് മുക്കുന്നൂരിൽ സ്വദേശി ഫർസാന (23) പഠിക്കാൻ മിടുക്കിയായിരുന്നു. പത്താം ക്ലാസിൽ ഫുൾ എ പ്ലസ് നേടിയ ഫർസാന എം എസ് ഇ കെമിസ്ട്രി വിദ്യാർത്ഥിനിയായിരുന്നു. അഫാനും ഫർസാനയും ഒരേ സ്കൂളിലാണ് പഠിച്ചത്. ഇരുവരും നല്ല സുഹൃത്തുകളാണെന്നാണ് കുടുംബം കരുതിയിരുന്നത്. അതീവരഹസ്യമായാണ് ഇരുവരും ബന്ധം കൊണ്ടുനടന്നത്.
ഫർസാനയുടെ വീടിനടുത്ത് അഫാന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഉള്ളതിനാൽ ഇടയ്ക്കിടെ പ്രതി അവിടെ എത്തിയിരുന്നു. എന്നാൽ ഇരുവരുടെയും ബന്ധത്തെക്കുറിച്ച് ലത്തീഫ്, അഫാന്റെ വീട്ടിലെത്തി അറിയിച്ചു. ഇതിന്റെ വെെരാഗ്യത്തിലാകാം ലത്തീഫിനെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം. ലത്തീഫിനെ മൃഗീയമായ രീതിയിലാണ് കൊലപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ വെെകിട്ട് നാല് മണിക്ക് ഫർസാനയും പ്രതിയും ഒരുമിച്ച് ബെെക്കിൽ പോകുന്നത് നാട്ടുകാർ കണ്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സുഹൃത്തിനെ വീട്ടിലെത്തിച്ചാണ് പ്രതി കൊലപ്പെടുത്തിയത്. ഫർസാനയുടെ നെറ്റിയിൽ വലിയ ചതവുണ്ട്. ചെവിയുടെ ഭാഗത്ത് ആഴത്തിലുള്ള മുറിവുമുണ്ട്. മുഖം വികൃതമായ നിലയിലായിരുന്നു. പിതൃമാതാവായ സൽമ ബീവിയെ ചുമരിൽ തലയിടിപ്പിച്ചാണ് കൊലപ്പെടുത്തിയത്. പിതൃസഹോദരൻ ലത്തീഫിനെയും ഭാര്യ ഷാഹിദയെയും തലയ്ക്കടിച്ചാണ് പ്രതി കൊലപ്പെടുത്തിയത്. എല്ലാ മൃതദേഹങ്ങളിലും തലയിൽ മാരകമായ മുറിവുകളുണ്ട്.