
കൊച്ചി : പൾസർ സുനിക്കെതിരെ വിചാരണ കോടതിയിൽ റിപ്പോർട്ട്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘമാണ് റിപ്പോർട്ട് നൽകിയത്. ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്നാണ് അറിയിച്ചിരിക്കുന്നത്. കുറുപ്പുംപടിയിൽ ഹോട്ടലിൽ കയറി അക്രമം നടത്തിയ പശ്ചാത്തലത്തിലാണ് നടപടി. ഈ സംഭവത്തിൽ പൾസർ സുനിലിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പൾസർ സുനിയുടെ ജാമ്യം റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും.
ഫർസാന വീട്ടിൽ നിന്നിറങ്ങിയത് ട്യൂഷൻ എടുക്കാനെന്ന പേരിൽ, അഫാനുമായുള്ള സൗഹൃദം അച്ഛന് അറിയില്ലായിരുന്നു
നടിയെ ആക്രമിച്ചക്കേസിൽ കർശന ജാമ്യ വ്യവസ്ഥകളോടെ ജയിൽ മോചിതനായ ഒന്നാം പ്രതി പൾസർ സുനിക്കെതിരെ ഇന്നലെ വീണ്ടും കേസെടുത്തിരുന്നു. എറണാകുളം കുറുപ്പുംപടിയിൽ ഹോട്ടലിൽ കയറി അതിക്രമം കാണിച്ചതിനാണ് പൊലീസ് കേസെടുത്തത്.
കുറുപ്പുംപടിയിലെ ഹോട്ടലിൽ കയറിയ പൾസർ സുനി ഭക്ഷണം ആവശ്യപ്പെട്ടു. സുഹൃത്തും ഒപ്പമുണ്ടായിരുന്നു. ഭക്ഷണം നൽകാൻ വൈകിയെന്ന് ആരോപിച്ച് അക്രമാസക്തനായി. ഹോട്ടലിലെ ഗ്ലാസ് എറിഞ്ഞുടയ്ക്കുകയും ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തു. ഹോട്ടലുടമ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ കുറുപ്പുംപടി പൊലീസ് സുനിയെ അറസ്റ്റ് ചെയ്തു. ഭക്ഷണം വൈകിയതിനാൽ ഹോട്ടലിലെ ഗ്സാസുകൾ എറിഞ്ഞുടച്ചുവെന്നാണ് എഫ്ഐആറിൽ പറയുന്നത്.
2024 സെപ്റ്റംബറിലാണ് നടിയെ ആക്രമിച്ച കേസിൽ സുനി ജാമ്യത്തിൽ പുറത്ത് ഇറങ്ങിയത്. കർശന വ്യവസ്ഥകളോടെയാണ് പൾസർ സുനിക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]