
ഇസ്ലാമാബാദ്: വികസനത്തിലും സമ്പദ്വ്യവസ്ഥയിലും ഇന്ത്യയെ തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. അങ്ങനെ സംഭവച്ചില്ലെങ്കിൽ തന്റെ പേര് ഷെഹ്ബാസ് ഷെരീഫ് എന്നായിരിക്കില്ലെന്നും പഞ്ചാബ് പ്രവിശ്യയിൽ നടന്ന ഒരു പൊതുപരിപാടിയ്ക്കിടെ പാക് പ്രധാനമന്ത്രി പറഞ്ഞു.
പാകിസ്ഥാൻ ലോകത്തെ മികച്ച രാജ്യമാകുമെന്നും ഇന്ത്യയേക്കാൾ മുന്നേറുമെന്നും ഷെഹ്ബാസ് അവകാശപ്പെട്ടു. സാമ്പത്തിക തകർച്ചയും വിലക്കയറ്റവും മൂലം രാജ്യത്ത് ജനജീവിതം ദുരിതത്തിൽ തുടരുന്നതിനിടെയാണ് ഷെഹ്ബാസിന്റെ പ്രഖ്യാപനം. ഷെഹ്ബാസിന്റെ പ്രഖ്യാപനത്തിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകളും ഉയരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]