
ഛത്തീസ്ഗഡിലെ കങ്കർ ജില്ലയിൽ സുരക്ഷാസേനയും നക്സലൈറ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. അന്തഗഡിലെ ഹുർതരായ് വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. 3 നക്സലുകൾ കൊല്ലപ്പെട്ടു. ഇവരിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ട്. വനത്തിൽ തെരച്ചിൽ തുടരുകയാണ്.
ജില്ലാ റിസർവ് ഗാർഡിൻ്റെയും അതിർത്തി രക്ഷാ സേനയുടെയും നേതൃത്വത്തിൽ നക്സൽ വിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെയാണ് കോയാലിബേഡയിലെ വനമേഖലയിൽ ഏറ്റുമുട്ടലുണ്ടായത്. മൂന്ന് നക്സലൈറ്റുകളുടെ മൃതദേഹങ്ങളും രണ്ട് ആയുധങ്ങളുടെയും ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണെന്ന് പൊലീസ് സൂപ്രണ്ട് ഇന്ദിര കല്യാൺ എലസെല.
ശനിയാഴ്ച ഛത്തീസ്ഗഡിലെ സുക്മയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടിരുന്നു. ബുർക്കലങ്ക വനമേഖലയിലാണ് വെടിവയ്പ്പ് നടന്നത്. ഡിആർജി നടത്തിയ തെരച്ചിലിൽ നക്സലിൻ്റെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. അതിനിടെ, സംസ്ഥാനത്ത് അക്രമങ്ങൾ വർധിക്കുകയാണ്. ഈ ആഴ്ച ആദ്യം സുക്മ ഗ്രാമത്തിൽ രണ്ടുപേർ നക്സലുകളാൽ കൊല്ലപ്പെട്ടിരുന്നു.
പൊലീസിന്റെ ചാരന്മാർ എന്ന് സംശയിച്ചിരുന്നു കൊലപാതകം. ബീജാപൂർ-ദന്തേവാഡ അതിർത്തിയിലെ നക്സലൈറ്റ് ക്യാമ്പ് സുരക്ഷാ സേന തകർത്തതിന് പിന്നാലെയാണ് ഇത്.
Story Highlights: 3 naxals killed in encounter in Chhattisgarh’s Kanker
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]