
ബെംഗളൂരു: വനിത ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍- യുപി വാരിയേഴ്സ് മത്സരത്തിലെ ടോസ് വേളയില്‍ താരമായി ആര്‍സിബി ക്യാപ്റ്റന്‍ സ്മൃതി മന്ദാന. ടോസ് സമയത്ത് മന്ദാനയുടെ പേര് വിളിച്ചതും ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആരാധകര്‍ ഹര്‍ഷാരവം മുഴക്കുകയായിരുന്നു. മറ്റൊരു ഇന്ത്യന്‍ വനിത ക്രിക്കറ്റര്‍ക്കും കിട്ടാത്ത സ്വീകരണമാണ് ബെംഗളൂരുവില്‍ സ്മൃതി മന്ദാനയ്ക്ക് ആരാധകരില്‍ നിന്ന് ലഭിച്ചത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.
കാണാം വീഡിയോ
എന്നാല്‍ യുപി വാരിയേഴ്സിന് എതിരായ മത്സരത്തില്‍ സ്മൃതി മന്ദാനയ്ക്ക് ബാറ്റിംഗില്‍ തിളങ്ങാനായില്ല. ഓപ്പണറായി ക്രീസിലെത്തിയ മന്ദാന സിക്സും ഫോറും നേടിയെങ്കിലും 11 പന്തില്‍ 13 റണ്‍സുമായി പുറത്തായി. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ വനിതകളുടെ ഇന്നിംഗ്സില്‍ തഹ്ലിയ മഗ്രാത്ത് എറിഞ്ഞ 6-ാം ഓവറിലെ ആദ്യ പന്തില്‍ വൃന്ദ ദിനേശ് പിടിച്ചാണ് സ്മൃതി മന്ദാന മടങ്ങിയത്. ഇതോടെ ബാംഗ്ലൂര്‍ 36-2 എന്ന നിലയില്‍ പ്രതിരോധത്തിലായി.
മേഘന- റിച്ച ഷോ
എന്നാല്‍ സഭിനേനി മേഘന, റിച്ച ഘോഷ് എന്നിവരുടെ അര്‍ധസെഞ്ചുറിക്കരുത്തില്‍ ആര്‍സിബി വനിതകള്‍ നിശ്ചിത 20 ഓവറില്‍ 157-6 എന്ന മികച്ച സ്കോറിലെത്തി. സഭിനേനി മേഘന 44 പന്തില്‍ 7 ഫോറും ഒരു സിക്സും സഹിതം 53 റണ്‍സെടുത്തു. അതേസമയം റിച്ച ഘോഷ് 37 ബോളില്‍ 12 ബൗണ്ടറികളോടെ 62 റണ്‍സ് നേടി. മേഘനയെ രാജേശ്വരി ഗെയ്ക്വാദിന്റെ പന്തില്‍ അലീസ ഹീലി സ്റ്റംപ് ചെയ്തപ്പോള്‍ റിച്ചയെ ദീപ്തി ശര്‍മ്മ ബൗള്‍ഡാക്കി.
സോഫീ ഡിവൈന്‍ (1), എലിസ് പെറി (8), ജോര്‍ജിയ വേര്‍ഹാം (0), സോഫീ മോളിന്യൂസ് (9*), ശ്രേയങ്ക പാട്ടീല്‍ (8*) എന്നിങ്ങനെയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ വനിതകളുടെ മറ്റ് സ്കോറുകള്‍. യുപി വാരിയേഴ്സിനായി രാജേശ്വരി ഗെയ്ക്വാദ് രണ്ടാളെ മടക്കിയപ്പോള്‍ ഗ്രേസ് ഹാരിസും തഹ്ലിയ മഗ്രാത്തും സോഫീ എക്കിള്‍സ്റ്റണും ദീപ്തി ശര്‍മ്മയും ഓരോ വിക്കറ്റ് വീഴ്ത്തി.
Last Updated Feb 24, 2024, 10:00 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]