
പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ കെ.പി.സി.സി പ്രസിഡൻ്റ് കെ സുധാകരൻ നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോൺഗ്രസുകാർ പരസ്പരം കണ്ടാൽ അഭിസംബോധന ചെയ്യാറുള്ളത് സുധാകരൻ പറഞ്ഞതുപോലെയാണോ? ആത്മാഭിമാനമുള്ള കോൺഗ്രസ് പ്രവർത്തകർ ഇത് അംഗീകരിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
കോൺഗ്രസിൻ്റെ സമരാഗ്നിയുടെ മുദ്രാവാക്യം പോലും ബിജെപിക്ക് എതിരല്ല. ഇത്തരം ഒരു പരിപാടിയിൽ ബിജെപിക്ക് എതിരെയല്ലേ മുദ്രാവാക്യം ഉയരേണ്ടത്? സമരാഗ്നി കാരണം കേരളത്തിൽ ക്രമസമാധാന തകർച്ച ഉണ്ടാകുമോ എന്ന് ആശങ്ക ഉണ്ടായിരുന്നു. ഇന്നലത്തെ കെപിസിസി പ്രസിഡന്റിന്റെ പ്രതികരണത്തിലൂടെ തന്നെ മുദ്രാവാക്യം മനസിലായെന്നും റിയാസ് പരിഹസിച്ചു.
ഒരു എംപിക്ക് പോലും കെപിസിസി പ്രസിഡന്റിനെ മാറി പോകുന്ന അവസ്ഥയാണ് കോൺഗ്രസിലേത്. കെപിസിസി പ്രസിഡൻ്റും ബിജെപി സംസ്ഥാന അധ്യക്ഷനും പറയുന്നത് ഒരുപോലെയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ എൽഡിഎഫ് തരംഗം തന്നെ ആയിരിക്കും. വടകര കോഴിക്കോട് മണ്ഡലങ്ങൾ ഇത്തവണ നല്ല ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: PA Mohammad Riaz reacts to K Sudhakaran’s remarks against VD Satheesan
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]