
‘ഇയാള് എവിടെ പോയി കിടക്കുകയാണ്’… പിന്നാലെ അസഭ്യ വാക്കും, ഇന്ന് കേരളമാകെ ചർച്ചയാകുന്നത് കെ സുധാകരൻ വി ഡി സതീശനെതിരെ പ്രകടിപ്പിച്ച നീരസം തന്നെയാണ്. വാർത്താ സമ്മേളനത്തിൽ വൈകിയെത്തിയ സതീശനോടുള്ള നീരസം തൊട്ടടുത്തിരുന്ന നേതാക്കളോട് പ്രകടിപ്പിച്ചപ്പോൾ മൈക്ക് ഓണാണെന്ന് മാത്രം സുധാകരൻ ഓർത്തില്ല. ബിപ്പ് ഇട്ടും ഇടാതെയുമുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിലാകെ പ്രചരിച്ചു. ഇതിന് പിന്നാലെ ടോളർമാരും ഉഷാറോടെ വിഷയം ഏറ്റെടുത്തു. സാക്ഷാൽ രാഹുൽ ഗാന്ധി മുതലുള്ളവർ സുധാകരനോട് സംസാരിക്കുന്നതാണ് ട്രോളർമാർ ഭാവനയിൽ മെനഞ്ഞെടുത്തിരിക്കുന്നത്.
സാദിക്കലി തങ്ങൾ മൂന്നാം സീറ്റ് ചോദിക്കാൻ വരുന്നതും പി സി ജോർജ്ജ് സുധാകരന്റെ പ്രയോഗം കേട്ട് ചിരിക്കുന്നതും എല്ലാം ട്രോളുകളായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമ ചുരുളിയും ടോളുകളിൽ കാണാം. പുതിയ സിനമ എടുക്കാനെത്തുന്ന ലിജോ ജോസ് പെല്ലിശ്ശേരിയെയും ട്രോളന്മാർ അവതരിപ്പിച്ചിട്ടുണ്ട്.
Last Updated Feb 24, 2024, 8:59 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]