
ചില വേളകളിൽ സിനിമാ മേഖലകളിൽ സർപ്രൈസ് ഹിറ്റുകൾ സംഭവിക്കാറുണ്ട്. അപൂർവ്വങ്ങളിൽ അപൂർവ്വമാണ് എന്നതാണ് വസ്തവം. മുൻവിധികളെ എല്ലാം മാറ്റി മറിച്ചുള്ള പ്രകടനം ആകും ഇത്തരം സിനിമകൾ കാഴ്ചവയ്ക്കുക. അക്കൂട്ടത്തിലെത്തിയ സിനിമയാണ് പ്രേമലു. വൻ ഹൈപ്പോ ബഹളങ്ങളോ ഒന്നുമില്ലാതെ എത്തി ഹിറ്റ് അടിച്ച ചിത്രത്തിൽ നസ്ലിൻ ആയിരുന്നു നടൻ. മലയാളത്തിന്റെ പുത്തൻ സ്റ്റാർ എന്ന് ഏവരും നസ്ലിനെ കുറിച്ച് വിധിയെഴുതിയ ചിത്രത്തിന്റെ ടിക്കറ്റ് വിൽപ്പന സംബന്ധിച്ച വിവരങ്ങൾ പുറത്തുവരികയാണ്.
ബുക്ക് മൈ ഷോയുടെ റിപ്പോർട്ട് പ്രകാരം റിലീസ് ചെയ്ത് ഒരു മില്യണിലധികം ടിക്കറ്റുകളാണ് പ്രേമലുവിന്റേതായി വിറ്റിരിക്കുന്നത്. ഇക്കാര്യം നിർമാതാക്കൾ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ വഴി പങ്കുവച്ചിട്ടുണ്ട്. ഒപ്പം പുതിയ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. റിപ്പീറ്റ് വാച്ച് കരസ്ഥമാക്കിയ ചിത്രം കൂടിയാണ് പ്രേമലു. അതുകൊണ്ട് തന്നെ ഇനിയും ടിക്കറ്റ് വിൽപ്പന വർദ്ധിക്കാൻ സാധ്യത ഏറെയാണ്.
അതേസമയം, ആദ്യദിനം മുതൽ മികച്ച് പ്രതികരണം നേടിയ ചിത്രം ഇതിനോടകം 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചു കഴിഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു ഇത്. ഇനി അറുപത് കോടിയിലേക്കുള്ള കുതിപ്പിലാണ് ചിത്രമുള്ളത്. കഴിഞ്ഞ ദിവസം മാത്രം 1.47 കോടിയാണ് ചിത്രം സ്വന്തമാക്കിയതെന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു.
ഫെബ്രുവരി 9നാണ് പ്രേമലു റിലീസ് ചെയ്തത്. ഗിരീഷ് എഡിയാണ് ചിത്രത്തിന്റെ സംവിധാനം. നസ്ലിൻ നായകനായ ചിത്രത്തിൽ മമിത ബൈജു ആയിരുന്നു നായിക. ശ്യാം മോഹൻ, സംഗീത് പ്രതാപ്, അൽത്താഫ് സലിം. മീനാക്ഷി തുടങ്ങി നിരവധി യുവതാരങ്ങൾ ചിത്രത്തിൽ അണിനിരന്നിരുന്നു. ഗിരീഷും കിരൺ ജോസിയും ചേർന്നാണ് തിരക്കഥ ഒരുക്കിയത്.
Last Updated Feb 24, 2024, 8:07 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]