

കോട്ടയം ജില്ലയില്‍ ഇത്തവണ എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത് 19, 214 വിദ്യാര്‍ഥികള്‍; ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നതു കഞ്ഞിക്കുഴി മൗണ്ട് കാർമല്‍ ഹൈസ്കൂളില്‍; കുറവ് ഇടക്കോലി, കാഞ്ഞിരപ്പള്ളി സർക്കാർ ഹൈസ്കൂളുകളിൽ; ജില്ലയിലുള്ളത് 256 പരീക്ഷാ കേന്ദ്രങ്ങൾ
കോട്ടയം: ജില്ലയില്‍ ഇത്തവണ എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത് 19, 214 വിദ്യാർഥികള്‍.
ഇതില്‍ 9,520 ആണ്‍കുട്ടികളും 9,696 പെണ്‍കുട്ടികളുമാണുള്ളത്. എസ്/സി വിഭാഗത്തില്‍ 2,006 പേരും എസ്/ടി വിഭാഗത്തില്‍ 249 പേരുമുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നതു കഞ്ഞിക്കുഴി മൗണ്ട് കാർമല്‍ ഹൈസ്കൂളില്‍ നിന്നാണ് – 346 വിദ്യാർഥിനികള്‍.
ഇടക്കോലി, കാഞ്ഞിരപ്പള്ളി എന്നീ സർക്കാർ ഹൈസ്കൂളുകളിലാണ് ഏറ്റവും കുറവു കുട്ടികള്‍. ഇവിടെ രണ്ടിടത്തും 3 കുട്ടികള്‍ മാത്രമാണ് പരീക്ഷ എഴുതുന്നത്. ജില്ലയില്‍ 256 പരീക്ഷാ കേന്ദ്രങ്ങളാണ് ഉള്ളത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
എസ്ബിഐയുടെ 18 ലോക്കറുകളിലും 16 ട്രഷറികളിലുമാണ് ചോദ്യപ്പേപ്പർ സൂക്ഷിക്കുന്നത്. മാർച്ച് 4 മുതല്‍ 25 വരെയാണു പരീക്ഷ.
കുട്ടികള്‍ക്കു വിഷയാധിഷ്ഠിതവും മാനസികവും വൈകാരികവുമായ പിന്തുണ നല്കാൻ വിദ്യാഭ്യാസ വകുപ്പും പദ്ധതി തയാറാക്കി. സംശയ നിവാരണത്തിനു പ്രത്യേക സംവിധാനവും കുട്ടികള്‍ക്കു കൗണ്‍സലിങ് സഹായവും രക്ഷിതാക്കള്‍ക്കു പേരന്റല്‍ കൗണ്‍സലിങ്ങും നല്‍കും.
വിഷയങ്ങളിലെ സംശയനിവാരണത്തിനായി വാട്സാപ് വഴിയും ഇമെയില്‍ വഴിയും ഫോണ്‍ മുഖാന്തരവും മെന്റർമാരെ ബന്ധപ്പെടാനുള്ള സൗകര്യം ഒരുക്കും. ഫോണ്‍ നമ്ബറുകള്‍ വിദ്യാഭ്യാസ ഉപഡയറക്ടർ മുഖേന വിദ്യാലയങ്ങളിലേക്കു കൈമാറും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]