

First Published Feb 24, 2024, 5:43 PM IST
ദിവസവും വ്യായാമം ചെയ്യുന്നത് നമ്മുടെ ആരോഗ്യത്തെ പല രീതിയില്‍ പോസിറ്റീവായി സ്വാധീനിക്കും. വ്യായാമം തന്നെ വിവിധ തരത്തിലുള്ളതുണ്ട്. പലപ്പോഴും വ്യായാമം എന്ന് പറയുമ്പോള്‍ പലരും ഇതിനോട് ചേര്‍ത്ത് ചിന്തിക്കുകയോ പരിശീലിക്കുകയോ ചെയ്യാത്ത ഒന്നാണ് ബ്രീത്തിംഗ് എക്സര്‍സൈസ്.
എന്നാലോ, ബ്രീത്തിംഗ് എക്സര്‍സൈസിന്റെ ഗുണങ്ങളെ കുറിച്ചറിഞ്ഞാല്‍ എല്ലാവരും തന്നെ ഇത് ദിവസവും ചെയ്യും. അത്രമാത്രം പ്രയോജനങ്ങളാണ് ഇതുകൊണ്ട് നമുക്കുള്ളത്. അറിയാം ബ്രീത്തിംഗ് എക്സര്‍സൈസിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച്.
ബ്രീത്തിംഗ് എക്സര്‍സൈസ് പതിവായി ചെയ്യുന്നത് സ്വാഭാവികമായും ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ശ്വാസകോശത്തിന്റെ ‘കപ്പാസിറ്റി’ കൂട്ടാനും ശരീരത്തിലെല്ലായിടത്തേക്കും ഓക്സിജൻ കൃത്യമായി എത്തിക്കുന്നതിന് ശ്വാസകോശത്തെ പ്രാപ്തമാക്കാനും എല്ലാമിത് സഹായിക്കും.
അതുപോലെ തന്നെ പതിവായി ബ്രീത്തിംഗ് എക്സര്‍സൈസ് ചെയ്യുന്നവരില്‍ ബിപി (രക്തസമ്മര്‍ദ്ദം) കൂടാനുള്ള സാധ്യത കുറവാണ്. ബിപിയുള്ളവര്ക്കാണെങ്കില് ഇതൊരു നല്ല ശീലമായിരിക്കും. മസിലുകള്‍ ‘റിലാക്സ്ഡ്’ ആകുന്നതിനും ബ്രീത്തിംഗ് എക്സര്‍സൈസ് വളരെയധികം സഹായിക്കുന്നു.
ഇതിന് പുറമെ ദഹനപ്രശ്നങ്ങള്‍ അകറ്റാനും ദഹനം കൂട്ടാനും ബ്രീത്തിംഗ് എക്സര്‍സൈസ് സഹായകമാണ്. ബ്രീത്തിംഗ് എക്സര്‍സൈസ് ചെയ്യുന്നത് കൊണ്ടുണ്ടാകുന്ന ശാരീരിക മാറ്റങ്ങളാണ് ദഹനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലേക്ക് സഹായകമായി വരുന്നത്. നമ്മുടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും ബ്രീത്തിംഗ് എക്സര്‍സൈസ് സഹായകമാകുന്നുണ്ട്. വെളുത്ത രക്താണുക്കളുടെ ഉത്പാദനം കൂട്ടുന്നത് വഴിയാണ് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ ബ്രീത്തിംഗ് എക്സര്‍സൈസിന് സാധിക്കുന്നത്.
ഉന്മേഷം കൂട്ടുന്നതിനും ബ്രീത്തിംഗ് എക്സര്‍സൈസ് വളരെധികം സഹായിക്കുന്നു. ശരീരത്തിലെ എല്ലായിടത്തേക്കും വേണ്ടവിധത്തില്‍ ഓക്സിജൻ വിതരണം നടക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ ഉന്മേഷം അനുഭവപ്പെടുന്നത്.
സത്യത്തില്‍ ബ്രീത്തിംഗ് എക്സര്‍സൈസ് കൊണ്ട് ഏറ്റവുമധികം ഗുണമുണ്ടാകുന്നത് നമ്മുടെ മനസിന് അഥവാ തലച്ചോറിനാണെന്ന് പറയേണ്ടിവരും. കാരണം മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളും പരിഹരിക്കുന്നതിനാണ് ബ്രീത്തിംഗ് എക്സര്‍സൈസ് ഏറെ പ്രയോജനപ്പെടുക.
ആംഗ്സൈറ്റി അഥവാ ഉത്കണ്ഠ കുറയ്ക്കുന്നതിനും സ്ട്രെസ് കുറയ്ക്കുന്നതിനും ചിന്താശേഷിയും ഓര്‍മ്മശക്തിയും കൂട്ടുന്നതിനും ശ്രദ്ധ കൂട്ടുന്നതിനും എല്ലാം സഹായിക്കും ബ്രീത്തിംഗ് എക്സര്‍സൈസ്. മിക്കയാളുകളും ബ്രീത്തിംഗ് എക്സര്‍സൈസ് പതിവായി ചെയ്യുന്നത് തന്നെ സ്ട്രെസ്- ഉത്കണ്ഠ എന്നീ പ്രശ്നങ്ങളെയെല്ലാം പരിഹരിക്കുന്നതിനാണ്. വൈകാരികമായി പെട്ടെന്ന് പ്രശ്നത്തിലാകുന്ന സ്വഭാവമുള്ളവര്‍ക്കും ബ്രീത്തിംഗ് എക്സര്‍സൈസ് നല്ലതാണ്. കാരണം വൈകാരികമായ ആരോഗ്യവും ഇത് മെച്ചപ്പെടുത്തുന്നു.
മസിലുകളെ ‘റിലാക്സ്’ ചെയ്യിക്കുന്നു, അതോടൊപ്പം ഉറക്കം കൂട്ടുന്നു- എന്നതിനാലും ബ്രീത്തിംഗ് എക്സര്‍സൈസ് മാനസികാരോഗ്യത്തിന് ഏറെ ഗുണകരമായി തീരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
Last Updated Feb 24, 2024, 5:43 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]