

കോട്ടയം നാഗമ്പടത്ത് മത്സ്യഫെഡിൽ താൽക്കാലിക നിയമനം
കോട്ടയം: മത്സ്യഫെഡ് നാഗമ്പടത്ത് ആരംഭിക്കുന്ന സീഫുഡ് റെസ്റ്റോറന്റിലേക്ക് താൽക്കാലികമായി കുക്ക്, അസിസ്റ്റന്റ് കുക്കിനെ ആവശ്യമുണ്ട്.
കുക്ക് തസ്തികയിൽ ഫുഡ് പ്രൊഡക്ഷനിൽ ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയിൽ അഞ്ചു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അസിസ്റ്റന്റ് കുക്ക് തസ്തികയിലേക്ക് പ്ലസ്ടുവും മൂന്നു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി 45 വയസ്. താൽപര്യമുള്ളവർ മാർച്ച് 12ന് വൈകിട്ട് അഞ്ചുമണിക്കുമുൻപായി വിശദമായ ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസയോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജില്ലാ മാനേജർ, മത്സ്യഫെഡ്, കോട്ടയം ജില്ലാ ഓഫീസ്, കൊച്ചുകവല, വൈക്കം 686141 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് ഫോൺ: 04829-216180.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |